തിരുവനന്തപുരം : ഉദ്യോഗാര്‍ഥികള്‍ അപ്രായോഗികമായ ആവശ്യങ്ങളുന്നയിച്ച് സമരം നീട്ടിക്കൊണ്ടു പോകുകയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ഉദ്യോഗാര്‍ഥികളില്‍ ചിലര്‍ക്ക് രാഷ്ട്രീയമുണ്ട്. പുതിയ തസ്തികകള്‍ സൃഷ്ടിക്കണം എന്നാണ് ആവശ്യം. ഡിവൈഎഫ്ഐ ഇടപെട്ട് നടത്തിയ ചര്‍ച്ചയില്‍ കൂടുതല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാമെന്ന് രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ നിരവധിപേര്‍ക്ക് നിയമനം ലഭിച്ചേനെ. പക്ഷെ സമരനേതാക്കളില്‍ ചിലര്‍ക്ക് ഗുണമുണ്ടാകില്ല എന്നതിനാല്‍ അവര്‍ യോജിച്ചില്ല.
അന്ന് യോജിച്ചിരുന്നെങ്കില്‍ ചിലര്‍ക്ക് നിരാഹാരം കിടക്കാനും അടിയുണ്ടാക്കാനും പറ്റില്ലായിരുന്നല്ലോ. രാഷ്ട്രീയം ആകരുത് ജോലി ആയിരിക്കണം ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണന. പിഎസ്സി വിവാദത്തെ ഒരു സാധ്യതയായി ഡിവൈഎഫ്ഐ കാണുന്നു. വിഷയത്തില്‍ ഡിവൈഎഫ്ഐ എല്ലാ മേഖല കേന്ദ്രങ്ങളിലും രാഷ്ട്രീയ വിശദീകരണ യോഗത്തിന് തുടക്കം കുറിക്കും. എല്ലാ മേഖലാ കേന്ദ്രങ്ങളിലും പൊതുയോഗം നടത്തും. ഈ കാലയളവില്‍ ഗവണ്‍മെന്റ് ജോലിക്ക് കയറിയവര്‍ക്ക് യോഗങ്ങളില്‍ പ്രത്യേക അനുമോദനവും നല്‍കും. 28 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുമെന്നും എ.എ. റഹീം.