പി.കെ.കുഞ്ഞാലിക്കുട്ടി എം.പി ഡല്‍ഹിയില്‍നിന്ന്​ തിരിച്ച്‌​ കേരളത്തിലേക്ക്​ വണ്ടികയറിയത്​ ബി.ജെ.പിയുടെ അംബാസഡറായിട്ടാണെന്ന് എ.എ.റഹീം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഡല്‍ഹിയില്‍ നിന്ന്​ തിരിച്ച്‌​ കേരളത്തിലേക്ക്​ വണ്ടികയറിയത്​ ബി.ജെ.പിയുടെ അംബാസഡറായിട്ടാണെന്ന്​ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം. മാറാട്​ കേസിലെ സി.ബി.ഐ അന്വേഷണം, ഐസ്​ക്രീം കേസിലെ രണ്ട്​ പെണ്‍കുട്ടികളുടെ മരണം, സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണം എന്നിവയെല്ലാം ലീഗിന്​ എതിരാണ്​. ഈ കേസുകള്‍ കാണിച്ച്‌​​ ബി.​െജ.പി കുഞ്ഞാലിക്കുട്ടിയെ ബ്ലാക്​മെയില്‍ ചെയ്​ത്​ തങ്ങളുടെ ചൊല്‍പ്പടിക്ക്​ നിര്‍ത്തി പ്രതിനിധിയായി കേരളത്തിലേക്ക്​ അയച്ചിരിക്കുകയാണ്​​. അതിന്റെ ഭാഗമായാണ്​​ ബി.ജെ.പിയല്ല, സി.പി.എമ്മാണ്​ മുഖ്യശത്രു എന്ന്​ അദ്ദേഹത്തെ കൊണ്ട്​ പറയിപ്പിച്ചത്​.

സ്വര്‍ണക്കടത്ത് മുസ്​ലിം​ ലീഗിന്റെ ദേശീയ വിനോദമാണ്​. നിരവധി ലീഗ്​ നേതാക്കള്‍ സ്വര്‍ണക്കടത്ത്​ കേസുകളില്‍ ജയിലില്‍ കിടന്നിട്ടുണ്ട്​. മുസ്​ലിം ലീഗിന്റെയും നേതാക്കളുടെയും സ്വര്‍ണക്കടത്ത്​ പുതിയ സാഹചര്യത്തില്‍ അതീവ ​പ്രതിസന്ധിയിലാണ്​.

തിരുവനന്തപുരം സ്വര്‍ണക്കടത്ത്​ കേസില്‍ അന്വേഷണം നേരായ വഴിക്ക്​ പോകണമെന്ന്​ കുഞ്ഞാലിക്കുട്ടിക്ക്​ താല്‍പ്പര്യമില്ല. തന്റെയും പാര്‍ട്ടിയുടെയും സാമ്പത്തിക സ്രോതസ്സിലേക്ക്​ അന്വേഷണം പോകുമെന്ന ആശങ്കയുണ്ട്​ അദ്ദേഹത്തിന്​. ഈ ആശങ്കയുടെ അടിസ്​ഥാനത്തിലാണ്​ കേരളത്തില്‍ സമരനാടകങ്ങള്‍ നടക്കുന്നത്​. കേരളത്തിന്റെ സമരചരിത്രങ്ങള്‍ക്ക്​ അപമനമാകുന്ന വിധം മഷിക്കുപ്പി സമരമാണ്​ അരങ്ങേറുന്നത്​. ആര്‍.എസ്​.എസ്​ ആസൂത്രണം ചെയ്​ത അക്രമമാണ്​ കോണ്‍ഗ്രസും ലീഗും പ്രാവര്‍ത്തികമാക്കുന്നതെന്നും എ.എ. റഹീം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...