തിരുവനന്തപുരം : ഗവര്‍ണറുടെ വധ ഗൂഢാലോചന ആരോപണങ്ങള്‍ പരസ്പര വിരുദ്ധമെന്ന് എ എ റഹീം എം പി. അതിരുവിട്ട ആര്‍എസ്‌എസ് വിധേയത്വം മാത്രമായിരുന്നു വാര്‍ത്താസമ്മേളനം. ഒരിക്കല്‍ക്കൂടി ഗവര്‍ണര്‍ തന്റെ പദവിയെ കളങ്കപ്പെടുത്തി. ആര്‍എസ്‌എസ് വക്താവായിരിക്കാനല്ല ഗവര്‍ണറെ രാജ്ഭവനില്‍ നിയോഗിച്ചിരിക്കുന്നതെന്നും റഹീം പറഞ്ഞു.
ആര്‍എസ്‌എസ് തലവനെ തേടിപ്പിടിച്ചു കണ്ട ഗവര്‍ണര്‍ സംസ്ഥാനത്തിനും രാജ്യത്തിനും നല്‍കിയ സന്ദേശമെന്താണെന്നും എ എ റഹീം എം പി ചോദിച്ചു.കെ കെ രാഗേഷിനോടുള്ള ഗവര്‍ണറുടെ വ്യക്തി വിദ്വേഷം എത്രയെന്ന് വ്യക്തമായി. കെ കെ രാഗേഷ് വധഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കുന്ന ഗവര്‍ണറെക്കുറിച്ചു സഹതപിക്കുന്നു. ഇന്ത്യയെ മതരാഷ്ട്രമാക്കാന്‍ നടക്കുന്ന ആര്‍എസ്‌എസിനോട് കേരളം പറയുന്നതാണ് ‘കടക്ക് പുറത്ത്’ എന്നും എ എ റഹീം എം പി പറഞ്ഞു.