തന്നെ ബിജെപിയിലേയ്ക്ക് ക്ഷണിച്ച ബി.ഗോപാലകൃഷ്ണന് എ.എ റഹീമിന്റെ മറുപടി ; ചാണകക്കുഴിയില്‍ ആരും ചാടില്ല

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റ് എ.എ റഹീമിനെ ബിജെപിയിലേക്ക് ക്ഷണിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനും അതിന് റഹീം നല്‍കിയ മറുപടിയും ശ്രദ്ധേയമാവുകയാണ്. റഹീം ബിജെപിയിലേക്ക് വന്നാല്‍ സ്വീകരിക്കുമെന്നും ഒരു ചാനല്‍ ചര്‍ച്ചക്കിടയില്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ മാത്രമല്ല, ബിജെപിയുടെ സ്ഥാനാര്‍ത്ഥിയെന്ന നിലയിലേക്ക് മുസ്ലീങ്ങള്‍ വരുന്നില്ല. പാര്‍ട്ടിയിലേക്ക് കൂടുതല്‍ മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ടവര്‍ വരട്ടെ. എ.എ റഹീം ബിജെപിയിലേക്ക് വന്നോട്ടേ, സ്വീകരിക്കും. ഞാനുള്ള കാര്യം തുറന്ന് പറഞ്ഞതാണ് എന്നായിരുന്നു ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഇതിന് മറുപടിയായി ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ എന്നായിരുന്നു റഹീം കൈകൂപ്പിക്കൊണ്ട് ചോദിച്ചത്.

‘ആരെയും ഞങ്ങള്‍ ക്ഷണിക്കുകയാണ്. മുസ്ലിങ്ങളെയും ക്ഷണിക്കുകയാണ്, റഹീമിനും വരാം, എന്നെല്ലാം പറയുമ്പോള്‍ ചാണക കുഴിയിലേക്ക് ആരെങ്കിലും ചാടുമോ എന്റെ ഗോപാലകൃഷ്ണാ. ആരും ചാടില്ല. വിവരമുള്ള ആരും ചാടില്ല,’ റഹീം പറഞ്ഞു. ചാണക കുഴിയില്‍ നിങ്ങള്‍ ഇറങ്ങി കുളിക്കണം. എങ്കിലേ രാജ്യദ്രോഹത്തിന്റെ പാപം ശരീരത്തില്‍ നിന്ന് മാറൂ. അതിന് ചാണക കുഴിയില്‍ ചാടി കുളിച്ച്‌ വരണം. ചാണകം എന്നത് ശുദ്ധിയുടെ പര്യായമാണ്. അത് വിറ്റ് പൈസയുണ്ടാക്കുന്നവരാണ് നിങ്ങളെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞതിന് അങ്ങനെയെങ്കില്‍ ഗോപാലകൃഷ്ണന്‍ ചാണക കുഴിയില്‍ ഇറങ്ങി കുളിച്ച്‌ പോയി കിടന്ന് ഉറങ്ങുയെന്നാണ് റഹീം നല്‍കിയ മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...