പ്രണയത്തില്‍ നിന്ന് പിന്മാറാന്‍ ചരട് ജപിച്ച് നല്‍കി ; പിന്നാലെ പീഡനവും – ജോത്സ്യന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോത്സ്യന്‍ ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയത് പ്രണയത്തില്‍ നിന്നും പിന്മാറാന്‍ വേണ്ടി പെണ്‍കുട്ടിയുടെ മനസ് മാറാന്‍ ചരട് ജപിച്ച്‌ നല്‍കിയ ശേഷം. കൊല്ലം പരവൂര്‍ പൂതക്കുളം അംബികാ മേക്കപ്പ് ജംഗ്ഷന് സമീപം തിരുവോണം വീട്ടില്‍ താമസിക്കുന്ന വിജയകുമാറാണ് പോക്സോ കേസില്‍ അറസ്റ്റിലായത്. പരവൂര്‍ പോലീസാണ് കഴിഞ്ഞ ദിവസം ഇയാളെ അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടി ഇരുപത്തിയഞ്ചുകാരനായ യുവാവുമായി പ്രണയത്തിലായിരുന്നു. ഈ ബന്ധം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിഞ്ഞു. ഇതോടെ പെണ്‍കുട്ടിയെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാനായി പല പണികളും നോക്കി. ഇതിനിടയിലാണ് പെണ്‍കുട്ടിയെ ജോത്സ്യന്റെ അടുത്ത് എത്തിക്കുന്നത്. പ്രണയബന്ധത്തില്‍ നിന്നും മകളെ പിന്മാറ്റാനായി അമ്മയാണ് പെണ്‍കുട്ടിയുമായി അംബികാ ജംഗ്ഷന് സമീപമുള്ള ജോത്സ്യന്റെ വീട്ടിലെത്തിയത്.

യുവാവുമായുള്ള ബന്ധം ഒഴിവാക്കാന്‍ പെണ്‍കുട്ടിക്ക് ചരട് ജപിച്ച്‌ കെട്ടിയ ശേഷം ഇയാള്‍ കടന്നുപിടിച്ച്‌ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജോത്സ്യനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചാത്തന്നൂര്‍ അസി. പോലീസ് കമ്മീഷണര്‍ ഗോപകുമാറിന്റെ നിര്‍ദ്ദേശാനുസരണം പരവൂര്‍ ഇന്‍സ്‌പെക്ടര്‍ എ. നിസാറാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...