പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ മര്‍ദിച്ചെന്ന പരാതിയില്‍ വീട്ടമ്മക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കോതമംഗലത്ത് തങ്കളം കോഴിപ്പിള്ളി ന്യൂ ബൈപ്പാസിന്റെ നിര്‍മ്മാണത്തിനായെത്തിയ പിഡബ്ല്യുഡി ഉദ്യോഗസ്ഥരെ മര്‍ദിച്ചെന്ന പരാതിയില്‍ വീട്ടമ്മക്കെതിരെ കേസ്. കോഴിപ്പിള്ളി സ്വദേശി ജോമി ജോളിയക്കെതിരെയാണ് കേസെടുത്തത്. ഉദ്യോഗസ്ഥരെ മര്‍ദിച്ചുവെന്ന പരാതിയിലാണ് പോലീസ് നടപടി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

നിര്‍മ്മാണ പ്രവര്‍ത്തനത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രദേശവാസിയായ ജോമി ജോളി കയര്‍ക്കുകയായിരുന്നു. പൊതുമരാമത്ത് അസി. എന്‍ജിനീയര്‍ അരുണിനെയും ഓവര്‍സീയര്‍ നിസ്മയെയും ജോലി തടസ്സപ്പെടുത്തി മര്‍ദിക്കുകയും അസി. എന്‍ജിനീയര്‍ എസ് ഷാജീവിനെ കയ്യേറ്റം ചെയ്തു എന്നാണ് പരാതി. ഉദ്യോഗസ്ഥര്‍ കോതമംഗലം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തര്‍ക്കത്തെ തുടര്‍ന്ന് ജോമിയുടെ ഭൂമിയിലെ നിര്‍മ്മാണം നിര്‍ത്തിയിരിക്കുകയാണ്.

രണ്ട് മാസം മുന്‍പ് തന്നെ ഭൂമി അളന്ന് കല്ലിട്ട് തിരിച്ചതാണെന്ന് അധികൃതര്‍ പറഞ്ഞു. ഇതിനെച്ചൊല്ലി വീണ്ടും തര്‍ക്കമുണ്ടായതാണ് സംഘര്‍ഷത്തിലെത്തിയത്. ജോമി ജോളിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തെന്ന് പോലീസ് വ്യക്തമാക്കി. നേരത്തെ വീടിന്റെ മതില്‍ പൊളിച്ചതിനെതിരെ ലിസ മാത്യു എന്ന സ്ത്രീയും പോലീസുമായി കലഹിച്ചിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തിട്ടില്ല. രണ്ട് വീട്ടുകാര്‍ക്കുമുള്ള തുക കോടതിയില്‍ കെട്ടിവച്ചിട്ടുണ്ടെങ്കിലും ഇവര്‍ സ്വീകരിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...