കൊച്ചി: തെരഞ്ഞെടുപ്പ് സമയത്ത് കോടികളുടെ കള്ളപ്പണമാണ് ബിജെപി സംസ്ഥാനത്ത് ഒഴുക്കിയതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. തെരഞ്ഞെടുപ്പിന് കള്ളപ്പണം, തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എംഎല്‍എമാരെ പര്‍ച്ചേയ്‌സ് ചെയ്യാന്‍ കള്ളപ്പണം. എവിടെ നിന്നാണ് ബിജെപിക്ക് ഈ കോടികളെന്നും റഹീം ചോദിച്ചു. കൊടകരയില്‍ വാഹനാപകടം സൃഷ്ടിച്ച് കോടികള്‍ കവര്‍ന്ന സംഭവത്തെ അടിസ്ഥാനമാക്കിയാണ് റഹീം ഇക്കാര്യങ്ങള്‍ പറയുന്നത്. കുഴല്‍പ്പണക്കടത്തിനെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും കള്ളപ്പണം കൊടുത്തുവിട്ടവരെയും കൊള്ളയടിച്ചവരെയും അറസ്റ്റ് ചെയ്യണമെന്നും റഹീം ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പ് സമയത്ത് കോടികളുടെ കള്ളപ്പണമാണ് ബിജെപി ഒഴുക്കിയത് ; ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം
RECENT NEWS
Advertisment