കാണാതായവരെ തിരയാൻ ആധാർ അധിഷ്ഠിത സോഫ്റ്റ്‌വേർ ; ആശയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം ; കാണാതായവരെ കണ്ടെത്താൻ ആധാർ അധിഷ്ഠിത സോഫ്‌റ്റ്‌വേർ പദ്ധതി എന്ന ആശയം കേന്ദ്ര സർക്കാരിന്റെ പരിഗണനയിൽ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴിലുള്ള ഡൽഹിയിലെ പ്രോജക്ട്‌ ബ്യൂറോ ഓഫ് പോലീസ് റിസർച്ച് ഡെവലപ്പ്‌മെന്റ് വിശകലനം നടത്തിയതിനുശേഷം എല്ലാ സംസ്ഥാനങ്ങളിലെയും ഡി.ജി.പി.മാർക്ക് അയച്ചുകൊടുത്തു. പരവൂർ പൊഴിക്കര സ്വദേശിയായ അജു സൈഗാൾ പ്രധാനമന്ത്രിക്ക്‌ അയച്ചുകൊടുത്ത പ്രോജക്ട് റിപ്പോർട്ടിനെ തുടർന്നാണ് നടപടി.

അഭിപ്രായങ്ങളും നിർദേശങ്ങളും സമർപ്പിക്കാനും വേണ്ട നടപടി കൈക്കൊള്ളാനും ആവശ്യപ്പെട്ടാണ് ഡി.ജി.പി.മാർക്കുള്ള കത്ത്. ഇതിന്റെ പകർപ്പ് കഴിഞ്ഞദിവസം അജു സൈഗാളിനും ലഭിച്ചു. പരവൂർ സ്വദേശിയായ അജു സൈഗാൾ സമർപ്പിച്ച പദ്ധതി ഒറ്റപ്പെട്ടുപോയ കുട്ടികളെ രക്ഷിതാക്കളിലെത്തിക്കാനും ഭിക്ഷാടന മാഫിയയിൽനിന്നു കുട്ടികളെ രക്ഷിക്കാനും അജ്ഞാത ജഡങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും പോലീസിനെ സഹായിക്കാനുദ്ദേശിച്ചുള്ളതായിരുന്നു.

ഇതുപ്രകാരം എല്ലാ പോലീസ് സ്റ്റേഷനുകളിലും ബയോമെട്രിക് സ്കാൻ സൗകര്യമുള്ള ഫോണോ ടാബോ വാങ്ങണമെന്നു മാത്രമേയുള്ളൂ. ഇത് ആധാറുമായി ബന്ധപ്പെടുത്താനുള്ള അനുമതിനേടിയാൽ അജ്ഞാത ജഡം തിരിച്ചറിയുന്നതും ഒറ്റപ്പെട്ടുപോയ കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തുന്നതും പോലീസിന് എളുപ്പമാകും. ഭിക്ഷാടന മാഫിയയുടെ കൈയിൽപ്പെട്ടുപോയ കുട്ടികളെ രക്ഷിതാക്കളിലെത്തിക്കാനും എളുപ്പം പറ്റും.

അപകടങ്ങളിൽ ബോധം നഷ്ടപ്പെട്ട് ആശുപത്രിയിലെത്തിക്കുന്നവരുടെ ബന്ധുക്കളെ കണ്ടെത്തുന്നതും എളുപ്പമാകും. ഇങ്ങനെ കണ്ടെത്തുമ്പോൾത്തന്നെ വിലാസത്തിന് അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്കും വിവരം എത്തുന്നരീതിയിൽ സോഫ്റ്റ്‌വേർ ഉണ്ടാക്കാനുള്ള ആശയവും അജു മുന്നോട്ടുവെച്ചിരുന്നു.

സംസ്ഥാന മുഖ്യമന്ത്രിയുടെ പരിഗണനയ്ക്കായി ഈ പദ്ധതി സമർപ്പിച്ചിരുന്നു. വിഷയത്തെക്കുറിച്ച് പഠിക്കാനായി മുഖ്യമന്ത്രി ഇത് ഐ.ടി സെക്രട്ടറിക്ക് അയച്ചിട്ടുണ്ട്. റേഷൻ കാർഡിലെ അനർഹരെ കണ്ടെത്താനും ക്ഷേമപെൻഷനുകളിലെ ഇരട്ടിപ്പുകൾ കണ്ടെത്തി തിരുത്താനും സർക്കാരിനെ സഹായിച്ച് മന്ത്രിമാരുടെ അഭിനന്ദനംനേടിയ അജു സൈഗാൾ, ധനകാര്യവകുപ്പിനുകീഴിൽ കരാറടിസ്ഥാനത്തിൽ പ്രോജക്ട് കോ-ഓർഡിനേറ്ററായി ജോലിചെയ്യുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...