ആധാർ കാർഡിൽ സൗജന്യമായി മാറ്റം വരുത്താനുള്ള സമയം 14 ന് അവസാനിക്കും

For full experience, Download our mobile application:
Get it on Google Play

ആധാർ കാർഡ് രാജ്യത്തെ പൗരന്മാരെ സംബന്ധിച്ച് ഒഴിച്ചുകൂടാനാവാത്ത തിരിച്ചറിയൽ രേഖയായി മാറിക്കഴിഞ്ഞു. കേന്ദ്ര സർക്കാരിന് കീഴിലെ യുനിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ നൽകുന്ന ഈ ഐഡി കാർഡിലെ വിവരങ്ങൾ ഓരോ പത്ത് വർഷത്തിനിടയിലും അപ്ഡേറ്റ് ചെയ്യണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്. എന്നാൽ ഭൂരിഭാഗം പേരും ആധാർ കാർഡ് കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യാറില്ല. ഈ സാഹചര്യത്തിൽ പൗരന്മാരോട് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ഓർമ്മിപ്പിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. സെപ്തംബർ 14 ന് മുൻപ് ആധാർ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്നാണ് നിർദ്ദേശം. ഇതിന് മുൻപ് പലപ്പോഴായി കാലാവധി നീട്ടിയാണ് സെപ്തംബർ 14 ലേക്ക് എത്തിയിരിക്കുന്നത്
ഇനിയും കാലാവധി നീട്ടുമോയെന്ന് യുനിക് ഐഡൻ്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടില്ല. ഈ സാഹചര്യത്തിൽ 10 വർഷം മുൻപാണ് നിങ്ങൾ ആധാർ കാർഡ് വിവരങ്ങൾ അപ്ഡേറ്റ് ചെയ്തതെങ്കിൽ 50 രൂപ അടക്കാതെ തന്നെ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനുള്ള അവസരം സെപ്തംബർ 14 ന് അവസാനിക്കും. ബ്രൌസറിൽ https://myaadhaar.uidai.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക തുറന്നുവരുന്ന വെബ് പേജിൽ ആധാറിലെ 12 അക്ക നമ്പർ രേഖപ്പെടുത്തുക.

ആധാർ ലിങ്ക് ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിൽ ലഭിക്കുന്ന വൺ ടൈം പാസ്‌വേഡും ഇവിടെ രേഖപ്പെടുത്തുക. തുറന്നുവുന്ന പേജിൽ നിങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തിയത് ശരിയാണോയെന്ന് പരിശോധിക്കുക. വിലാസമടക്കം വിവരങ്ങൾ മാറ്റേണ്ടതുണ്ടെങ്കിൽ അത് സംബന്ധിച്ച രേഖകൾ ഇവിടെ സമർപ്പിക്കുക. നിർദ്ദേശങ്ങൾ കൃത്യമായി രേഖപ്പെടുത്തിക്കഴിഞ്ഞാൽ ഒരു സർവീസ് റിക്വസ്റ്റ് നമ്പർ നിങ്ങൾക്ക് ലഭിക്കും. അത് സൂക്ഷിച്ച് വെക്കുക..
അപ്‌ലോഡ് ചെയ്യുന്ന ഫയലുകൾ 2 മെഗാ ബൈറ്റിൽ താഴെ വലിപ്പമുള്ളവയായിരിക്കണം. ജെപിഇജി, പിഎൻജി, പിഡിഎ് എന്നിവയിലേതെങ്കിലും ഫോർമാറ്റിലായിരിക്കണം ഈ ഫയൽ. ബയോമെട്രിക് വിവരങ്ങളോ, പേരോ, ഫോട്ടോയോ, മൊബൈൽ നമ്പറോ പരിഷ്‌കരിക്കേണ്ടതുണ്ടെങ്കിൽ ഈ വഴി സാധ്യമാകില്ല. അതിന് അടുത്തുള്ള യുഐഡിഎഐ സേവനം ലഭിക്കുന്ന അക്ഷയ കേന്ദ്രത്തെ സമീപിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...