സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷകര്‍ക്ക് വയസ്സ് തെളിയിക്കാനുള്ള രേഖയായി ആധാര്‍ പരിഗണിക്കില്ല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെന്‍ഷന്‍ അപേക്ഷകര്‍ക്ക് ആധാര്‍ വയസ്സ് തെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍. ആധാര്‍ രേഖയ്ക്ക് പകരം റേഷന്‍ കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട്, സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രായം തെളിയിക്കാനുള്ള രേഖയായി അംഗീകരിക്കുമെന്നും അറിയിച്ചു.

മറ്റ് രേഖകള്‍ ഇല്ലെങ്കില്‍ ഡോക്ടര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന രീതി നിര്‍ത്തിയാണ് ആധാര്‍ അവലംബിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ആധാര്‍ വയസ്സുതെളിയിക്കാനുള്ള രേഖയായി ഉപയോഗിക്കാന്‍ പാടില്ലെന്ന് യുഐഎഐ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ആധാര്‍ വയസ്സ് തെളിയിക്കാന്‍ ഉപയോഗിക്കാമെന്ന മുന്‍ ഉത്തരവ് സര്‍ക്കാര്‍ തിരുത്തിയത്.

അതേസമയം മറ്റ് രേഖകളൊന്നുമില്ലാത്തവര്‍ വയസ്സ് തെളിയിക്കാന്‍ രേഖകളൊന്നും ഇല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തി ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. ഈ വ്യവസ്ഥ ദുരുപയോഗം ചെയ്താല്‍ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കുകയും ഭാവിയില്‍ സര്‍ക്കാരില്‍ നിന്നും ഒരുവിധ ധനസഹായങ്ങള്‍ക്കും അര്‍ഹതയുണ്ടാകില്ലെന്നും ധനസെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...