കൊച്ചി : സിനിമാ ഷൂട്ടിംഗിനായി ജോര്‍ദാനില്‍ പോയി മടങ്ങിയെത്തിയ സിനിമ പ്രവര്ത്തകന് കോവിഡ്. ആടുജീവിതം സിനിമാ സംഘത്തിലെ അംഗമായ ഇയാള്‍ ജോര്‍ദാനില്‍നിന്നും നടന് പൃഥ്വിരാജിനൊപ്പമാണ് മടങ്ങിയെത്തിയത്. മേയ് 22നാണ് കേരളത്തിലെത്തിയത്.
അതേസമയം ക്വാറന്റൈനില്‍ കഴിയുന്ന പൃഥ്വിരാജിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഫേസ്ബുക്കിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ക്വാറന്റൈന് കാലാവധിക്കുശേഷം വീട്ടിലേക്ക് മടങ്ങുമെന്നും താരം ഫേസ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ജോര്‍ദാനില്‍നിന്നും മടങ്ങിയെത്തിയതിനെ തുടര്‍ന്നാണ് പൃഥ്വിരാജിന് കോവിഡ് പരിശോധന നടത്തിയത്. ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിയുടെ ചിത്രീകരണത്തിനായാണ് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ പോയത്.