കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ നാളെ പഞ്ചാബിൽ അടിയന്തര യോഗം വിളിച്ച് ആംആദ്മി പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

ദില്ലി: കടുത്ത പ്രതിസന്ധി തുടരുന്നതിനിടെ നാളെ പഞ്ചാബില്‍ അടിയന്തര യോഗം വിളിച്ച് ആംആദ്മി പാര്‍ട്ടി. രാവിലെ ജലന്ധറിലാണ് യോഗം. 92 എംഎല്‍എമാരില്‍ ചിലരെങ്കിലും പാര്‍ട്ടി വിട്ടവര്‍ക്കൊപ്പം ചേര്‍ന്നേക്കുമെന്ന സൂചനകള്‍ക്കിടെ ശക്തി തിരിച്ചറിയാന്‍ കൂടിയാണ് യോഗം. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ വിളിച്ച യോഗത്തില്‍ ഓണ്‍ലൈനായി അരവിന്ദ് കെജരിവാളും പങ്കെടുക്കും. ഇതിനിടെ രാഘവ് ഛദ്ദയടക്കം നേതാക്കളുടെ ബിജെപി പ്രവേശം അംഗീകരിച്ച രാജ്യ സഭ സെക്രട്ടറിയേറ്റ് നടപടിക്കെതിരെ ആപ് കടുത്ത പ്രതിഷേധം അറിയിച്ചു. പാര്‍ട്ടി നല്‍കിയ നോട്ടീസ് പരിഗണിച്ചില്ലെന്ന് മാത്രമല്ല പാര്‍ട്ടിയോടാലോചിക്കാതെയാണ് ഏഴ് എംപിമാരെ ബിജെപിക്കൊപ്പം ചേര്‍ത്ത് പട്ടികയിറക്കിയതെന്ന് രാജ്യസഭ നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു. ഇതിനിടെ തന്‍റേത് ഗാന്ധി മാര്‍ഗമാണെന്ന് വ്യക്തമാക്കിയ അരവിന്ദ് കെജരിവാള്‍ നേതാക്കള്‍ക്കൊപ്പം രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയില്‍ പുഷ്പാര്‍ച്ചന നടത്തി.

ആംആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി, ഏഴ് എംപിമാരും ബിജെപിയില്‍ ചേര്‍ന്നതിന് രാജ്യസഭ സെക്രട്ടറിയേറ്റ് ഇന്നലെ അംഗീകാരം നൽകിയിരുന്നു. അയോഗ്യത വാദമുയര്‍ത്തി എംപിമാര്‍ക്കെതിരെ നീങ്ങിയ ആപ് നേതൃത്വം ഇതോടെ കടുത്ത പ്രതിരോധത്തിലായിരുന്നു. രാജ്യസഭ സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പുതിയ അംഗങ്ങളുടെ പട്ടികയാണ് ഏഴ് ആപ് എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നതായി അംഗീകരിച്ചെന്ന് വ്യക്തമാക്കുന്നത്. 106 അംഗങ്ങള്‍ ബിജെപിക്കുണ്ടായിരുന്ന പട്ടികയില്‍ 107ാമത്തെ അംഗമായി അശോക് മിത്തല്‍. രാഘവ് ഛദ്ദ 108ാമത്തെ അംഗം. പട്ടികയില്‍ നൂറ്റി പത്താമത്തെ അംഗമാണ് സന്ദീപ് പഥക്, 112ാമത് സ്വാതി മലിവാളും. ബിജെപിക്ക് ഏഴ് അംഗങ്ങള്‍ കൂടിയെത്തിയതോടെ എന്‍ഡിഎയുടെ രാജ്യസഭയിലെ അംഗബലം 148 ആയി. ഈ വര്‍ഷാവസാനം ഒഴിവ് വരുന്ന 30 സീറ്റിലെ സാധ്യത കൂടി പരിഗണിച്ചാല്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷ സംഖ്യയായ 163 തൊടാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: മെസ്സിയുടെ പേരിലുള്ള തട്ടിപ്പിൽ മുൻ കായികവകുപ്പ് മന്ത്രിക്കെതിരെ വിമർശനം...

കാവേരി ബന്ദ് തള്ളി കർണാടക

0
ബെംഗളൂരു: തമിഴ്നാടിനു കാവേരി വെള്ളം വിട്ടുകൊടുക്കാനുള്ള കാവേരി വാട്ടർ റഗുലേഷൻ...

പ്രിയദർശിനി ബസിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണു ; പത്തൊൻപതുകാരന് ഗുരുതര പരിക്ക്

0
തിരുവനന്തപുരം: തിരുവനന്തപുരം കല്ലറ ജംഗ്ഷനില്‍ വെച്ച് കെഎസ്ആര്‍ടിസി ബസില്‍ നിന്നും...

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...