സൂര്യാതപമേറ്റ് സംസ്ഥാനത്ത് ഒരു മരണം ; 12 വയസുകാരൻ ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാതപമേറ്റ് ഇന്ന് ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കണ്ണൂരിലും പാലക്കാടും രണ്ടുപേര്‍ക്ക് സൂര്യാതപമേറ്റ് പൊള്ളലേറ്റു. സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന തിരുവനന്തപുരം ഇടവ വെണ്‍കുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു മരണം. വെൽഡിങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18 ന് ജോലി കഴിഞ്ഞ് മടങ്ങവേ കുഴഞ്ഞു വീഴുകയായിരുന്നു. പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷൈനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശൂപത്രിയിലേയ്ക്ക് മാറ്റുകയായിരുന്നു.

കണ്ണൂര്‍ ഉളിക്കലിൽ യുവാവിന് സൂര്യാതപമേറ്റു. കാഞ്ഞിരക്കൊല്ലി സ്വദേശി അബിൻ ജോസിനാണ് വീട്ടിലേയ്ക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ നന്നാക്കുന്നതിനിടെ പൊള്ളലേറ്റത്. പ്രാഥികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. പാലക്കാട് പെരുവെമ്പിൽ 12വയസുകാരന് സൂര്യാതപമേറ്റ് പൊള്ളലേറ്റു. തെക്കേപനംകുറ്റിയിൽ ദീക്ഷിത്. എസ് (12) നാണ് പൊള്ളലേറ്റത്. കഴിഞ്ഞയാഴ്ച പുറത്ത് കളിക്കാനിറങ്ങിയപ്പോൾ മുതൽ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ കാണിച്ചപ്പോഴാണ് സൂര്യാതാപമേറ്റതാണ് എന്ന് സ്ഥിരീകരിച്ചത്. കുട്ടിയുടെ കഴുത്തിന് ചുറ്റുമാണ് പൊള്ളൽ. ഇന്നലെ പാലക്കാടാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന താപ നില രേഖപ്പെടുത്തിയത്. 39.9 ഡിഗ്രി സെൽസ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. പുനലൂരിൽ 37.6 ഡിഗ്രി സെൽസ്യസ് ആയിരുന്നു താപ നില. പാലക്കാട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. സംഭവത്തിൽ ആളപായമില്ല. അഗ്നിരക്ഷസേനയത്തി തീയണച്ചു. പുക വരുന്നത് കണ്ട് നാട്ടുകാരാണ് കാർ നിർത്താൻ ആവശ്യപ്പെട്ടത്. പെട്ടെന്ന് നിർത്തിയത് കൊണ്ട് വലിയ അപകടം ഒഴിവായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റഗ്രാമിൽ ലൈവ് പങ്കുവെച്ച ശേഷം പുഴയിൽ ചാടി ; യുവാവിന് ദാരുണാന്ത്യം

0
കൊച്ചി: കൊച്ചി മഞ്ഞുമ്മലിൽ പുഴയിൽ ചാടി യുവാവ് മരിച്ചു. കളമശ്ശേരി...

സവർക്കർ വിവാദം ; സസ്പെൻഷൻ റദ്ദാക്കണം, അധ്യാപകൻ ഹൈക്കോടതിയിൽ

0
കൊച്ചി : ഫ്രീഡം ക്വിസിലെ സവർക്കർ വിവാദത്തിൽ സസ്പെൻഷൻ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്...

പൈലറ്റിന്റെ കഞ്ചാവ് ഉപയോഗം ; എയർ ഇന്ത്യയ്ക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം

0
ന്യൂഡൽഹി : ഫുക്കറ്റിൽനിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്...

റാന്നി മാടത്തുംപടിയിൽ ചരക്കുലോറി കെട്ടിടത്തിലേക്ക് ഇടിച്ചുകയറി : വൻ നാശനഷ്ടം

0
​റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ റാന്നി മടത്തുംപടി...