മനീഷ് സിസോദിയയുടെയും സത്യേന്ദര്‍ ജെയിനിന്റെയും അറസ്റ്റില്‍ പ്രതിരോധ നീക്കവുമായി ആം ആദ്മി പാര്‍ട്ടി

For full experience, Download our mobile application:
Get it on Google Play

ഡൽഹി: മനീഷ് സിസോദിയയുടെയും സത്യേന്ദര്‍ ജെയിനിന്റെയും അറസ്റ്റില്‍ പ്രതിരോധ നീക്കവുമായി ആം ആദ്മി പാര്‍ട്ടി. മാര്‍ച്ച് 5 മുതല്‍ ഡല്‍ഹിയില്‍ വീടുതോറും കയറി പ്രചാരണം നടത്താനാണ് തീരുമാനം. സിസോദിയയുടെയും ജെയിനിന്റെയും രാജിക്ക് പിന്നിലെ ‘യാഥാര്‍ഥ്യം’ ബോധ്യപ്പെടുത്താൻ എഎപി എംഎല്‍എമാര്‍ക്ക് ചുമതല നല്‍കിയിട്ടുണ്ട്. ആരോഗ്യ-വിദ്യാഭ്യാസ മാതൃകകളില്‍ ബിജെപി ഭരിക്കുന്ന കേന്ദ്രം അസ്വസ്ഥരായതോടെയാണ് ഇരുനേതാക്കള്‍ക്കും ജയിലിലേക്ക് പോകേണ്ടി വന്നതെന്ന് ജനങ്ങളെ അറിയിക്കണമെന്നാണ് നിര്‍ദ്ദേശം. ഡല്‍ഹിയിലെ തന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് കേജ്രിവാള്‍ ഇക്കാര്യം എഎപി നേതാക്കളോട് ആവശ്യപ്പെട്ടത്.

സമീപകാല സംഭവവികാസങ്ങളുടെ വെളിച്ചത്തില്‍ പാര്‍ട്ടിയുടെ തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്യാാനാണ് എഎപി എംഎല്‍എമാരുടെയും എംസിഡി കൗണ്‍സിലര്‍മാരുടെയും യോഗം അരവിന്ദ് കെജ്രിവാള്‍ വിളിച്ചത്. അഴിമതിക്കേസില്‍ അറസ്റ്റിലായ സിസോദിയയും സത്യേന്ദര്‍ ജെയിനും മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചതിന് തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ വസതിയില്‍ കൂടിക്കാഴ്ച നടന്നത്.

ഇവരുടെ രാജിയെത്തുടര്‍ന്ന് ഡല്‍ഹി റവന്യൂ മന്ത്രി കൈലാഷ് ഗഹ്ലോട്ടിന് ധനത്തിന്റെയും വൈദ്യുതിയുടെയും അധിക ചുമതല നല്‍കിയതായും മന്ത്രിസഭയില്‍ പുതിയ മന്ത്രിമാരെ നിയമിക്കുന്നതുവരെ സാമൂഹികക്ഷേമ മന്ത്രി രാജ് കുമാര്‍ ആനന്ദ് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകള്‍ കൈകാര്യം ചെയ്യുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. സത്യേന്ദര്‍ ജെയിന്‍ ആരോഗ്യം, ജയില്‍ വകുപ്പുകളാണ് കൈകാര്യം ചെയ്തത്. സിസോദിയ ഉപമുഖ്യമന്ത്രിയായിരുന്നു. കൂടാതെ അദ്ദേഹം ധനകാര്യം, വിദ്യാഭ്യാസം അടക്കമുള്ള വകുപ്പുകളും കൈകാര്യം ചെയ്തിരുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥി സമരത്തിന് ഐക്യദാര്‍ഢ്യ സദസ് : റാപ്പര്‍ വേടന്റെ എറണാകുളത്തെ പരിപാടിക്കെതിരെ കേസ്

0
കൊച്ചി : റാപ്പര്‍ വേടന്റെ നേതൃത്വത്തില്‍ എറണാകുളം പനമ്പള്ളി നഗറില്‍ സിജെപി...

കുട്ടികളുടെ ബുദ്ധിയെ അപമാനിക്കരുത് ; പ്രധാനമന്ത്രിക്കെതിരെ വിമർശനവുമായി രാഹുൽ

0
ന്യൂഡൽഹി : നീറ്റ് പരീക്ഷ ക്രമക്കേടിൽ വിദ്യാഭ്യാസമന്ത്രി രാജിയാണ് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്നതെന്ന്...

വയനാട് കള്ളാടി മണ്ണിടിച്ചിൽ : മേഖലയിൽ സമഗ്ര പഠനം അവശ്യമെന്ന് വിദഗ്ധ സമിതി

0
കൽപറ്റ : കള്ളാടി മണ്ണിടിച്ചിൽ മേഖലയിൽ സമഗ്ര പഠനം അനിവാര്യമാണെന്നും വേഗത്തിൽ...

കാസർകോട് വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് ഫാക്ടറിയിൽ വൻ തീപിടിത്തം

0
കാസർകോട് : ചട്ടഞ്ചാൽ വ്യവസായ പാർക്കിലെ പ്ലാസ്റ്റിക് പൊടിക്കുന്ന ഫാക്ടറിയിൽ വൻ...