ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി

For full experience, Download our mobile application:
Get it on Google Play

ദില്ലി : ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് ആം ആദ്മി പാർട്ടി. ഭരണഘടനയുടെ അനുച്ഛേദം 44 ല്‍ ഏക വ്യക്തിനിയമം നിര്‍ദേശിക്കുന്നുണ്ട്. എന്നാൽ നിയമനിർമ്മാണത്തിന് മുമ്പ് സമഗ്രമായ ചർച്ച ആവശ്യമാണെന്നും എല്ലാവരുടെയും താൽപ്പര്യങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്നും എഎപിയുടെ ജനറൽ സെക്രട്ടറി സന്ദീപ് പഥക് മാധ്യമങ്ങളോട് പറഞ്ഞു.

“ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. രാജ്യത്ത് പൊതുവ്യക്തിനിയമം നിലവിലുണ്ടാകണമെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ 44-ാം അനുച്ഛേദം നിര്‍ദേശിക്കുന്നുണ്ട്. വിഷയത്തിൽ നിയമനിർമ്മാണത്തിന് മുമ്പ് രാജ്യത്തെ എല്ലാ മതവിഭാഗങ്ങളോടും രാഷ്ട്രീയകക്ഷികളോടും സംഘടനകളോടും വിഷയം ചര്‍ച്ച ചെയ്ത് അഭിപ്രായസമന്വയം രൂപവത്കരിക്കുമെന്ന് വിശ്വസിക്കുന്നു” – സന്ദീപ് പഥക് പറഞ്ഞു.

തെരഞ്ഞെടുപ്പ് വരുമ്പോഴെല്ലാം സങ്കീർണമായ പ്രശ്‌നങ്ങൾ കൊണ്ടുവരുന്നതാണ് ബിജെപിയുടെ പ്രവർത്തനരീതിയെന്ന് സന്ദീപ് പഥക് വിമർശിച്ചു. ഭോപ്പാലില്‍ നടന്ന പൊതുപരിപാടിയില്‍ പൊതുവ്യക്തിനിയമത്തെ കുറിച്ച് ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പരാമര്‍ശിച്ചതിന് പിന്നാലെയാണ് എഎപിയുടെ പിന്തുണ പ്രഖ്യാപിച്ചുള്ള പ്രതികരണം.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ

0
തിരുവനന്തപുരം: ധവള പത്രം പുറത്തിറക്കിയതിന് പിന്നാലെ മുഖ്യമന്ത്രിക്ക് മറുപടിയുമായി മുൻ ധനകാര്യ...

സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും ഉയർത്തുന്നതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന...

0
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവള പത്രം കടുത്ത ആശങ്ക പല മേഖലയിലും...

കൊല്ലത്ത് വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല സ്വദേശി വിജു സുരേഷ് പിടിയിൽ

0
കൊല്ലം: കല്ലുവാതുക്കലിലും കൊല്ലം നഗരഹൃദയത്തിലും വയോധികരെ തലയ്ക്കടിച്ചു കൊന്ന കന്യാകുമാരി തക്കല...

വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി കൊണ്ട് തൃപ്തിപ്പെടാം

0
കൊച്ചി: വാഹന മോഡിഫിക്കേഷനില്‍ സമഗ്രമാറ്റം പ്രതീക്ഷിച്ചവര്‍ക്ക് തല്‍ക്കാലം മുഖ്യമന്ത്രിയുടെ പൂക്കി ചിരി...