യുഎഇയിൽ ആനി ആപ്പിന് വൻ ഡിമാൻ്റ് ; ഓൺലൈൻ പണമിടപാട് പത്ത് സെക്കൻ്റിനുള്ളിൽ

For full experience, Download our mobile application:
Get it on Google Play

അബുദാബി : മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് വേഗത്തില്‍ പണം അയക്കാന്‍ സഹായിക്കുന്ന ആനി ആപ്പിന് യുഎഇയില്‍ വന്‍ സ്വീകാര്യത. ഗൂഗില്‍ പേ മാതൃകയിലുളള ആപ്പിലൂടെ അധികം വൈകാതെ വ്യാപാര സ്ഥാപനങ്ങളിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണമിടപാട് നടത്താനാകും. ഓണ്‍ലൈനായി പണമയക്കാന്‍ കഴിയുന്ന സേവനമാണ് ആനി ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. ബാങ്ക് അക്കൗണ്ട് നമ്പര്‍ ഇല്ലാതെ പത്ത് സെക്കന്റിനുളളില്‍ ഓണ്‍ലൈനായി പണമയക്കാന്‍ കഴിയുന്ന സേവനമാണ് ആനി ആപ്പിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. സ്വീകര്‍ത്താവിന്റെ മൊബൈല്‍ നമ്പര്‍ മാത്രം ഉപയോഗിച്ച് പണമിടപാട് നടത്താം. യുഎഇ സെന്‍ട്രല്‍ ബാക്കിന്റെ അനുബന്ധ സ്ഥാപനമായ അല്‍ ഇത്തിഹാദ് പേയ്മെന്റ്സ് ആണ് പുതിയ ആപ്പ് പൊതുജനങ്ങള്‍ക്കായി അവതരിപ്പിച്ചിരിക്കുന്നത്. പരമാവധി 50,000 ദിര്‍ഹമാണ് കൈമാറ്റം ചെയ്യാനാവുക.

ആനി പ്ലാറ്റ് ഫോം ഉപയോഗിച്ച് ഷോപ്പുകളിലും റസ്റ്റോറന്റുകളിലും ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പെയ്മെന്റ് നടത്താനുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തില്‍ വരും. അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, അല്‍ ഫര്‍ദാന്‍ എക്‌സ്‌ചേഞ്ച്, എമിറേറ്റ്‌സ് എന്‍ബിഡി, ഫസ്റ്റ് അബുദാബി ബാങ്ക് തുടങ്ങി എട്ട് ധനകാര്യ സ്ഥാപനങ്ങള്‍ക്കാണ് ഇപ്പോള്‍ ആനി ആപ്പില്‍ പങ്കാളിത്തമുളളത്. ആപ്പില്‍ ഉള്‍പ്പെട്ട ഏതെങ്കിലും ധനകാര്യ സ്ഥാപനത്തില്‍ അക്കൗണ്ട് ഉളളവര്‍ക്കാണ് സേവനം പ്രയോജനപ്പെടുത്താന്‍ കഴിയുക. ആപ്പ് വഴി പണമയക്കാനുളള നടപടിക്രമം ഓരോ ബാങ്കിനും വ്യത്യസ്തമാണ്. ബാങ്കിന്റെ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ആനി ആപ്പിലേക്ക് ലിങ്ക് ചെയ്ത് അക്കൗണ്ട് തിരഞ്ഞെടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് താൻ മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: അപകീർത്തികരമായ പരാമർശം നടത്തിയ കുട്ടികൾക്ക് താൻ മാപ്പ് നൽകുന്നുവെന്ന് പ്രധാനമന്ത്രി...

വെള്ളപ്പൊക്കം അവഗണിച്ച് കാറോടിച്ചു; പാലം മുറിച്ചുകടക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് യുവതിയും മക്കളും മരിച്ചു

0
അഹല്യനഗര്‍: മഹാരാഷ്ട്രയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് യുവതിയും രണ്ട് പെണ്‍മക്കളും മരിച്ചു. യവത്മാല്‍...

കോഴിക്കോട്ട് വാക്ക് തര്‍ക്കത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു

0
കോഴിക്കോട്: വാക്ക് തര്‍ക്കത്തിനിടെ കോഴിക്കോട് യുവാവിനെ കുത്തിക്കൊന്നു. കോഴിക്കോട് മാവൂര്‍ റോഡിലായിരുന്നു...

ജീവനക്കാരിയുടെ പരാതി; പൊലീസിന് മുമ്പാകെ കീഴടങ്ങി ആൽബിൻ മാത്യു.

0
ആലപ്പുഴ: അഗതി മന്ദിരത്തിലെ ജീവനക്കാരിയുടെ ലൈംഗികാധിക്ഷേപ പരാതിയില്‍ സാമൂഹിക പ്രവര്‍ത്തകന്‍ ആല്‍ബിന്‍...