മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അതിഷിയെ പുറത്താക്കിയതായി എ.എ.പി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അതിഷി മർലേനയെ പുറത്താക്കിയെന്ന ആരോപണവുമായി എ.എ.പി. ലഫ്റ്റനന്‍റ് ഗവർണറുടെ നിർദേശപ്രകാരം മുഖ്യമന്ത്രി അതിഷിയുടെ വസ്തുക്കൾ ഉദ്യോഗസ്ഥർ വസതിയിൽ നിന്ന് മാറ്റിയെന്ന് എ.എ.പി. കേന്ദ്ര സർക്കാറും ഡൽഹി സർക്കാറും ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് പുതിയ സംഭവ വികാസങ്ങൾ. മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച അരവിന്ദ് കെജ്‌രിവാൾ ഒഴിഞ്ഞ വീട്ടിലേക്ക് പുതിയ ഡൽഹി മുഖ്യമന്ത്രി അതിഷി താമസം മാറുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സിവിൽ ലൈൻസിലെ മുഖ്യമന്ത്രിയുടെ വീട് കഴിഞ്ഞ വെള്ളിയാഴ്ചയാണ് കെജ്‌രിവാൾ ഒഴിഞ്ഞത്. വീട് തിടുക്കപ്പെട്ട് പുതിയ മുഖ്യമന്ത്രിയായ അതിഷിക്ക് കൈമാറുന്നത് നവീകരണത്തിലെ അഴിമതി പുറത്തുവരാതിരിക്കാനാണെന്ന് ബി.ജെ.പി ആരോപിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് അതിഷിയുടെ വസ്തുക്കൾ വസതിയിൽ നിന്ന് പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ മാറ്റിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. നിലവിൽ തന്റെ മണ്ഡലമായ കൽക്കാജിയിലെ വീട്ടിലാണ് അതിഷി താമസിച്ചുവന്നിരുന്നത്. മദ്യനയക്കേസിൽ ജയിലിലായിരുന്ന കെജ്രിവാൾ ജാമ്യം ലഭിച്ചതിന് പിന്നാലെ രാജിവെച്ചതോടെയാണ് അതിഷി ഡൽഹി മുഖ്യമന്ത്രി പദത്തിലേക്കെത്തിയത്. നവീകരണത്തിന്റെ പേരിൽ ആഡംബര ബംഗ്ലാവാക്കി മാറ്റാൻ കെജ്രിവാൾ കോടികൾ ധൂർത്തടിച്ചെന്നും, വസതിയിലെ തട്ടിപ്പുകൾ പുറംലോകം കാണാതിരിക്കാനുള്ള നീക്കമാണ് പെട്ടെന്നുള്ള താമസം മാറ്റലെന്നുമാണ് ബി.ജെ.പിയുടെ കുറ്റപ്പെടുത്തൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...