ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി നേതാക്കള്‍ക്കും കോവിഡ്. എഎപി നേതാക്കളായ അതിഷി, അക്ഷയ് മറാത്ത എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇരുവരും വീട്ടില്‍ ഐസലേഷനില്‍ കഴിയുകയാണ്. രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലുള്ള ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയ്ന്‍ വീണ്ടും കോവിഡ് പരിശോധന നടത്തും. കഴിഞ്ഞ ദിവസം നടത്തിയ കോവിഡ് പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. പനിയും ശ്വാസംമുട്ടലിനേയും തുടര്‍ന്നാണ് സത്യേന്ദ്ര ജയ്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഡല്‍ഹിയിലെ ആം ആദ്മി നേതാക്കള്‍ക്കും കോവിഡ്
RECENT NEWS
Advertisment