ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത് പ്രവാസികളുടെ യാത്ര മുടക്കാന്‍ ; ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കോവിഡ് സാഹചര്യം മുലം വിദേശ രാജ്യങ്ങളിൽ ജോലി നഷ്ടപ്പെട്ട പ്രവാസികൾ എങ്ങനെയും മാതൃരാജ്യത്തേക്ക് മടങ്ങുവാൻ കാത്തിരിക്കുമ്പോൾ ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്നവർക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ നടപടി പ്രവാസികളുടെ ദുരിതം പതിന്മടങ്ങായി വർദ്ധിപ്പിക്കുമെന്ന് ആന്റോ ആന്റണി എം.പി പറഞ്ഞു. ചാർട്ടേഡ് വിമാനങ്ങളിലെത്തുന്ന പ്രവാസികൾക്ക് കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്ഥാന സർക്കാർ ഉത്തരവ് പിൻവലിക്കുക, പ്രവാസികളോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാർ അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രദേശ് പ്രവാസി കോൺഗ്രസിന്റെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലാ കളക്‌ട്രേറ്റിനു മുൻപിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദേശരാജ്യങ്ങളിൽ കോവിഡ് ടെസ്റ്റ് നടത്തുന്നതിന് പ്രവാസി ഇന്ത്യക്കാർ നേരിടുന്ന ക്ലേശം മനസ്സിലാക്കാതെയുള്ള തീരുമാനം ചർട്ടേഡ് വിമാനങ്ങളിൽ തിരികെ എത്തുവാൻ കാത്തിരിക്കുന്ന പ്രവാസി മലയാളികളുടെ യാത്ര മുടക്കുവാൻ മാത്രം ഉദ്ദേശിച്ചുള്ളതാണ്. തെറ്റായ ഈ നടപടി അടിയന്തിരമായി പുന:പരിശോധിക്കണമെന്നും ആന്റോ ആന്റണി ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രവാസികളോട് കാട്ടുന്നത് കടുത്ത അവഗണനയും നീതി നിഷേധവുമാണ്. പ്രവാസി പുനരധിവാസം ഉൾപ്പെടെയുള്ള കാര്യങ്ങളില്‍ പ്രഖ്യാപനങ്ങൾ മാത്രം നടത്താതെ അനുകൂലമായ തീരുമാനങ്ങൾ എടുത്ത് നടപ്പിലാക്കി  ആത്മാർത്ഥത തെളിയിക്കുവാൻ കേന്ദ്ര-സംസ്ഥാന ഭരണാധികാരികൾ തയ്യാറാകണമെന്നും ആന്റോ ആന്റണി പറഞ്ഞു.

പ്രവാസി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ, പ്രവാസി കോൺഗ്രസ് ജില്ലാ ഭാരവാഹികളായ അബ്ദുൾ കലാം ആസാദ്, റെനീസ് മുഹമ്മദ്, ബീനാ സോമൻ, രാജശേഖരൻ നായർ, അജിത് മണ്ണിൽ, നിയേജക മണ്ഡലം പ്രസിഡന്റ് രാജശേഖരൻ നായർ, മണ്ഡലം പ്രസിഡന്റ് ജോസ് കൊടുംന്തറ, സാമുവൽ മൈലപ്ര, ജോർജ്ജ് കുട്ടി മുണ്ടുകോട്ടയ്ക്കൽ, ഹനീഫ, ഒ.ഐ.സി ഭാരവാഹികളായ വിത്സൺ വലിയകാല, ബിജു മലയിൽ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരം കോടിയോളം ചെലവഴിച്ച് തുടങ്ങിയ പ്രൈമറി സ്കൂൾ പൂട്ടാൻ പ്രിസില്ല ചാൻ; പ്രതിസന്ധിയിലായത് അഞ്ഞൂറിലധികം...

0
കാലിഫോർണിയ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്കായി മെറ്റാ സിഇഒ മാർക്ക് സക്കർബർഗിന്റെ...

യുക്രൈന് പ്രതിരോധ കരുത്ത് കൂട്ടി ബ്രിട്ടൻറെ നിർണായക നീക്കം; സ്റ്റോം ഷാഡോ മിസൈലുകൾ ഇനി...

0
കീവ്: റഷ്യ-യുക്രൈൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവ് സൃഷ്ടിച്ചേക്കാവുന്ന വൻ പ്രഖ്യാപനവുമായി ബ്രിട്ടൻ....

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

ഭീകരവാദത്തിന് പാകിസ്ഥാന്റെ ഒത്താശ തുടരുന്നു ; ഓപ്പറേഷൻ സിന്ദൂരിൽ തകർത്തെറിഞ്ഞ ജയ്ഷെ മുഹമ്മദ് ആസ്ഥാനം...

0
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ തകര്‍ത്ത ജയ്‌ഷെ മുഹമ്മദ് ആസ്ഥാനം പുനര്‍നിര്‍മിച്ചു....