വ്യാപാരികള്‍ക്ക് വാടക ഇളവ് നല്‍കണമെന്ന്  കേരളാ വ്യാപാരി വ്യവസായി സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലെ വാടകക്കാരായ വ്യാപാരികള്‍ക്ക് വാടക ഇളവ് നല്‍കണമെന്ന്  കേരളാ വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടു. കോവിഡ്- 19-ന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ വ്യാപാരി സമൂഹം അതീവ ഗുരുതരമായ പ്രതിസന്ധി നേരിടുകയാണ്.  ലോക് ഡൗണിൽ ഇളവ് അനുവദിച്ചെങ്കിലും പൊതുഗതാഗത സൗകര്യം ഇല്ലാത്തതും രോഗവ്യാപന ഭീഷണി തുടരുന്നതും മൂലം വ്യാപാര മാന്ദ്യം തുടരുകയാണ്.  ഈ സാഹചര്യത്തിൽ  ലോക് ഡൗൺ കാലയളവായ മാർച്ച്, ഏപ്രിൽ, മൊയ് മാസങ്ങളിലെ വാടക ഒഴിവാക്കി നല്‍കണമെന്നാണ് സമിതിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ചുകൊണ്ട് പത്തനംതിട്ട നഗരസഭാ കവാടത്തില്‍ നടത്തിയ ധര്‍ണ്ണ കേരളാ വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുൽ റഹീം മക്കാർ ഉത്ഘാടനം ചെയ്തു.

ജില്ലാ കമ്മിറ്റി അംഗം ഷെമീർ ബീമ അധ്യക്ഷത വഹിച്ചു. രാജു, ജയ്സൺ, അബ്ദുൽ റഷീദ്, സജാദ്, അനൂപ്, ഇക്ബാൽ, ഹബീബ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നല്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

0
തിരുവനന്തപുരം: ലേണേഴ്സ് ടെസ്റ്റിനും ഡ്രൈവിംഗ് ടെസ്റ്റിനും സ്ലോട്ട് കിട്ടാത്തതിൽ നടപടിയെടുത്ത് മോട്ടോർ വാഹന...

ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ

0
കോഴിക്കോ‌ട്: ബേപ്പൂരിലെ സ്ഥാനാർത്ഥി വിവാദത്തിൽ വിശദീകരണവുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...