എഎപി രാജ്യസഭാ ഡെപ്യൂട്ടി ലീഡർ സ്ഥാനത്ത് നിന്നും രാഘവ് ചദ്ദയെ നീക്കി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയിൽ(എഎപി) ആഭ്യന്തര തർക്കങ്ങൾ രൂക്ഷമാകുന്നതിന്റെ സൂചനകൾ നൽകി മുതിർന്ന നേതാവ് രാഘവ് ചദ്ദയെ രാജ്യസഭയിലെ പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കി. പകരം അശോക് മിത്തലിനെ പുതിയ ഡെപ്യൂട്ടി ലീഡറായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ സെക്രട്ടേറിയറ്റിന് എഎപി കത്ത് നൽകി. സ്ഥാനത്തുനിന്ന് നീക്കിയതിന് പുറമെ, സഭയിൽ പാർട്ടിക്കുള്ള സമയപരിധിയിൽ രാഘവ് ചദ്ദയെ സംസാരിക്കാൻ അനുവദിക്കരുതെന്നും പാർട്ടി കർശന നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ കുറച്ചു നാളുകളായി പാർട്ടിക്കുള്ളിൽ ചദ്ദ ഒറ്റപ്പെടുകയാണെന്ന റിപ്പോർട്ടുകൾക്കിടെയാണ് ഈ നിർണായക നീക്കം.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കുള്ള പാർട്ടിയുടെ താരപ്രചാരകരുടെ പട്ടികയിൽ നിന്നും കഴിഞ്ഞ ആഴ്ച രാഘവ് ചദ്ദയെ ഒഴിവാക്കിയിരുന്നു. അതേസമയം പാർട്ടിയുടെ ഈ നീക്കം ചദ്ദയ്ക്കെതിരെയുള്ള അച്ചടക്ക നടപടിയാണോ അതോ നേതൃത്വത്തിലെ പുനഃസംഘടനയുടെ ഭാഗമാണോ എന്ന കാര്യത്തിൽ എഎപി ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. അരവിന്ദ് കെജ്‌രിവാളിന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന രാഘവ് ചദ്ദയെ പെട്ടെന്ന് പ്രധാന ചുമതലകളിൽ നിന്ന് മാറ്റുന്നത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുത് ; രാജ്‌മോഹൻ ഉണ്ണിത്താൻ എംപി

0
കാസർകോട് : കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പാക്കരുതെന്ന്...

ഗുരുവായൂർ ഭണ്ഡാര വരവിന്റെ സ്വർണജൂബിലി വർഷത്തിൽ സർവകാല റെക്കോർഡ്

0
ഗുരുവായൂർ: ഗുരുവായൂർ ക്ഷേേത്രത്തിലെ ഭണ്ഡാര വരവിന് ഒരു ചരിത്ര നാഴികക്കല്ല്. പ്രതിമാസ...

സ്വർണവില ഇന്ന് വീണ്ടും കുത്തനെ ഇടിഞ്ഞു

0
കൊച്ചി: രണ്ട് ദിവസമായി നാലുതവണ കുറഞ്ഞ സ്വർണവില ഇന്ന് വീണ്ടും കുത്തനെ...

അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്‍റെ ശോചനീയ അവസ്ഥയിൽ ഇടപെടലുമായി മന്ത്രി ഒ ജെ ജനീഷ്

0
കോട്ടയം : കോട്ടയം അയ്മനം ഇൻഡോർ സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയിൽ കായിക മന്ത്രി...