സര്‍ക്കാര്‍ ഓഫീസുകളിലെ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യുക ; തിരഞ്ഞെടുപ്പ് കമ്മീഷനോട് എഎപി

For full experience, Download our mobile application:
Get it on Google Play

ഗുജറാത്ത് : ഗുജറാത്തിലെ കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച് എഎപി. പ്രധാനമന്ത്രി ബിജെപിയുടെ താരപ്രചാരകനാണെന്നും ഇത്തരത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നത് തിരഞ്ഞെടുപ്പ് ചട്ടം ലംഘനമാണെന്നുമാണ് എഎപി അവകാശപ്പെടുന്നത്. ചിത്രങ്ങള്‍ നീക്കം ചെയ്യാനോ മറയ്ക്കാനോ നിര്‍ദ്ദേശം നല്‍കണമെന്ന് എഎപി തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യര്‍ത്ഥിച്ചു.

ഭാരതീയ ജനതാ പാര്‍ട്ടിയുടെ താര പ്രചാരകനായി പ്രഖ്യാപിക്കപ്പെട്ടതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളിലെ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്ന് എഎപി ഗുജറാത്ത് ലീഗല്‍ സെല്‍ സെക്രട്ടറി പുനീത് ജുനെജ പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ താരപ്രചാരകന്‍റെ ചിത്രങ്ങള്‍ സ്ഥാപിക്കുന്നത് തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയേക്കാമെന്നും കമ്മീഷനു നല്‍കിയ പരാതിയില്‍ എഎപി പറഞ്ഞു.

സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനായി സംസ്ഥാനത്തുടനീളമുള്ള എല്ലാ ഓഫീസുകളിലെയും പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ നീക്കം ചെയ്യാനോ മറയ്ക്കാനോ നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും എഎപി കൂട്ടിച്ചേര്‍ത്തു. ആളുകള്‍ പതിവായി വരുന്ന സംസ്ഥാന, കേന്ദ്ര സര്‍ക്കാരുകളുടെ ഓഫീസുകളില്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങള്‍ വലിയ പ്രാധാന്യത്തോടെ സ്ഥാപിച്ചിട്ടുണ്ട്.

ഗുജറാത്തില്‍ തുടര്‍ച്ചയായി ഏഴാം തവണയും അധികാരത്തിനായി ജനവിധി തേടുന്ന ബി.ജെ.പിയുടെ പ്രധാന വെല്ലുവിളിയാണ് എ.എ.പി. 178 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ എഎപി ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. രണ്ട് ഘട്ടങ്ങളിലായി ഡിസംബര്‍ 1, 5 തീയതികളില്‍ ആകെ 182 സീറ്റുകളിലേക്കാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033   mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഔദ്യോഗിക വസതികളുടെ അറ്റകുറ്റപ്പണിക്ക് ഉയർന്ന തുക; കേന്ദ്രമന്ത്രിമാരുടെ ബംഗ്ലാവ് നവീകരണ വിവരങ്ങൾ പുറത്ത്

0
ന്യൂഡൽഹി: ഒരുവർഷത്തിനിടെ കേന്ദ്രമന്ത്രിമാരുടെ ഔദ്യോ​ഗിക വസതികളുടെ നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി 92.35 കോടി...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

മുസ്ലിം ലീഗിന് എംഎൽഎമാർ ഇല്ലാത്തതിനാലാണോ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ ദുരിതബാധിതരെ സർക്കാർ കൈയ്യൊഴിയുന്നതെന്ന്...

0
തിരുവനന്തപുരം: വിവാദപ്രസ്താവനയുമായി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ആന്റണി. മുസ്ലിം ലീഗിന്...