ആറളം ഫാമിലെ ആദിവാസി പുനരധിവാസമേഖലകളില്‍ കാട്ടാനകളുടെ വിളയാട്ടം

For full experience, Download our mobile application:
Get it on Google Play

ഇരിട്ടി : ആറളംഫാമിലെ ആദിവാസി പുനരധിവാസമേഖലകളില്‍ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. ഒന്‍പതാം ബ്ലോക്കില്‍ കാട്ടാന പിടിയില്‍ നിന്നും നാലംഗകുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്. ഇവരുടെ വീട് കാട്ടാന തകര്‍ത്തു. ഒന്‍പതാം ബ്ലോക്കിലെ പുതുശ്ശേരി പി.ആര്‍. ബാലനും കുടുംബവുമാണ് കാട്ടാനപ്പിടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.

ഇന്നലെ പുലര്‍ച്ചെ ഒരു മണിയോടെയാണ് ആനക്കൂട്ടം പി.ആര്‍. ബാലന്റെ വീട്ടിനു മുന്നിലെത്തിയത്. വീട്ടുമുറ്റത്തെ വാഴ ഒടിക്കുന്ന ശബ്ദം കേട്ട് ബാലന്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങി ടോര്‍ച്ച്‌ തെളിയിച്ചപ്പോള്‍ ആന വീട്ടിനുള്ളിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. ഓടി വീടിനകത്തേക്ക് കയറിയ ബാലന്റെ പിന്നാലെ പാഞ്ഞടുത്ത ആന ബാലന്റെ വീടിന്റെ മുന്‍ഭാഗത്തെ ഷെഡ് തകര്‍ത്തു. തുറന്നിട്ട മുന്‍ വാതിലിന് സമീപം ഉറങ്ങുകയായിരുന്ന മകന്‍ ആറുവയസ്സുകാരന്‍ ദേവനന്ദിനെ വാതിലിനുള്ളിലൂടെ തുമ്ബിക്കൈ നീട്ടി പിടിക്കാന്‍ ശ്രമം നടത്തി.

അമ്മ രജിത കുട്ടിയുടെ കാലില്‍ പിടിച്ചുവലിച്ച്‌ ആനയുടെ പിടിയില്‍ നിന്നും മകനെ രക്ഷിച്ചു. ദേവനന്ദിനെയും കൂടെ ഉറങ്ങുകയായിരുന്ന മൂത്തമകന്‍ ദേവദാസിനെയും വാരിയെടുത്ത് വീടിന് പുറകുവശത്തെ വാതില്‍ വഴി ഓടി രക്ഷപ്പെടുകയായിരുന്നു കുടുംബം. ഏറെനേരം ആന വീട്ടുമുറ്റത്തുതന്നെ തമ്ബടിച്ചു നിന്നശേഷമാണ് തിരിച്ചുപോയത്. അതുവരെ ദൂരെ മാറി ഇരുട്ടില്‍ കഴിഞ്ഞ കുടുംബാംഗങ്ങള്‍ ആന മടങ്ങിപ്പോയശേഷമാണ് വീട്ടില്‍ തിരികെയെത്തിയത്. ഇന്നലെ പകലും വീട്ട് പരിസരത്ത് തന്നെ ആന തമ്ബടിച്ചുനില്‍ക്കുന്ന അവസ്ഥയിലാണ്.

13 വര്‍ഷമായി ആറളം ഫാമിലെ 9-ാം ബ്ലോക്കില്‍ കുടില്‍കെട്ടി കഴിയുകയാണ് ബാലനും കുടുംബവും. ഇവര്‍ക്ക് സ്വന്തമായി ഭൂമി ലഭിക്കാത്തതിനാല്‍ കോണ്‍ക്രീറ്റ് വീടോ മറ്റു സൗകര്യങ്ങളോ ഉണ്ടായിരുന്നില്ല. മേഖലയില്‍ ഇപ്പോഴും കാട്ടാനശല്യം വര്‍ധിച്ചുവരികയാണ്. പ്രദേശത്തെ നിരവധി തെങ്ങുകളും കാട്ടാനകള്‍ നശിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ വ്യാപക പ്രതിഷേധം താമസക്കാര്‍ക്കിടയില്‍ നിന്നും ഉയരുന്നുണ്ടെങ്കിലും യാതൊന്നിനും ഫലം കാണാത്ത അവസ്ഥയിലാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് സ്ഥാനം : സി.പി.ഐ.ക്കെതിരേ സി.പി.എം. ഘടകക്ഷികളെ ഉപയോഗിച്ചു ; ആരോപണവുമായി ബിനോയ്...

0
തിരുവനന്തപുരം : പ്രതിപക്ഷ ഉപനേതാവ് സ്ഥാനം ആവശ്യപ്പെട്ട യെന്ന ഗുരുതര ആരോപണവുമായി...

കുട്ടികള്‍ക്കും യുവാക്കള്‍ക്കും വില്‍പന നടത്താൻ കഞ്ചാവ് സൂക്ഷിച്ചു ; 21കാരൻ പിടിയിൽ

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവുമായി ഒരാളെ...

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...