വ്യാപക ക്രമക്കേട് ; അയോധ്യ നഗരവികസനത്തിലും ലോകോത്തര തീർഥാടനകേന്ദ്രം ആക്കാനുള്ള പദ്ധതികളിലും വൻ വീഴ്ച

For full experience, Download our mobile application:
Get it on Google Play

അയോധ്യ : ശ്രീരാമക്ഷേത്രത്തിൽ ഭക്തർ നൽകിയ സംഭാവനകളിലും ട്രസ്റ്റിന്റെ ഭൂമിയിടപാടുകളിലും മാത്രമല്ല, അയോധ്യയിലെ അനുബന്ധ നിർമാണങ്ങളിലും അടിമുടി ക്രമക്കേട്. അയോധ്യയെ ലോകോത്തര തീർഥാടനകേന്ദ്രമാക്കുന്നതിനുള്ള വികസനപ്രവർത്തനങ്ങളിൽ പലതും ലക്ഷ്യത്തിലെത്തിയില്ല. ഇതിന്റെ ഉദാഹരണമാണ് ക്ഷേത്രത്തിനു മുൻവശത്ത് ഏക്കറുകണക്കിനു സ്ഥലത്ത് കെട്ടിനിൽക്കുന്ന മലിനജലം. ഈച്ചയും എലിയും കുരങ്ങും നായ്ക്കളും വിഹരിക്കുന്ന ഇതിനു ചുറ്റും ഭക്ഷ്യോൽപന്നങ്ങൾ ഉൾപ്പെടെ വിൽക്കുന്ന കടകൾ കാണാം. 13 കിലോമീറ്റർ നീളത്തിലും 20 മീറ്റർ വീതിയിലുമാണ് അയോധ്യയിലേക്കുള്ള പാതയായ ‘രാംപഥ്’ വിഭാവനം ചെയ്തത്. കാലങ്ങളായി കച്ചവടം ചെയ്തിരുന്നവരെപ്പോലും ഒഴിപ്പിച്ച് റോഡിന്റെ വീതികൂട്ടി. കടുത്ത നിയന്ത്രണങ്ങളും ഏർപ്പെടുത്തി.

എന്നിട്ടും രാംപഥിൽ ഇ–കാർട്ടുകൾ കുരുങ്ങിക്കിടക്കുന്നു. റോഡ് കയ്യേറി നിർമാണങ്ങൾ നടക്കുന്നു എന്നു മാത്രമല്ല, പാതിപൊളിച്ച കെട്ടിടങ്ങളും ‘വികസിച്ചു’. ഒരിഞ്ച് വ്യത്യാസത്തിൽ ചുമരുകൾ ഉയർന്നതോടെ വെള്ളമൊഴുകാനുള്ള വഴികൾ അടഞ്ഞു. ഹോട്ടലുകളിൽനിന്നും ലോഡ്‌ജുകളിൽ നിന്നുമുള്ള മലിനജലം പലയിടത്തും കെട്ടിക്കിടക്കുന്നു. സൗന്ദര്യവൽക്കരണത്തിനു കോടികൾ മുടക്കിയ സരയൂനദിയുടെ തീരവും പരിസരങ്ങളും പോലും വൃത്തിഹീനമായ സ്ഥിതിയിലാണ്. റോഡും നടപ്പാതയും കയ്യേറി കച്ചവടസ്ഥാപനങ്ങൾ നിറഞ്ഞു. കാൽനടയാത്രപോലും തടസ്സപ്പെടുത്തുന്ന വിധത്തിലാണു പരസ്യബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

കൃത്യമായ ആസൂത്രണത്തോടെ വികസിപ്പിക്കാമായിരുന്ന നഗരമാണ് രാമക്ഷേത്ര നിർമാണം പൂർത്തിയാക്കി 3 വർഷമാകുംമുൻപേ മൂക്കുപൊത്തി നടക്കേണ്ട സ്ഥിതിയിലെത്തിയത്. കേന്ദ്ര സർക്കാർ രൂപം നൽകിയ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റും അയോധ്യയുടെയും ഫൈസാബാദിന്റെയും വികസനം ലക്ഷ്യമിട്ട് ഉത്തർപ്രദേശ് സർക്കാർ രൂപീകരിച്ച അയോധ്യ വികസന അതോറിറ്റിയും ബിജെപി ഭരിക്കുന്ന അയോധ്യ മുനിസിപ്പൽ കോർപറേഷനും ഇക്കാര്യത്തിൽ ഒരുപോലെ പരാജയപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...