തിരുവനന്തപുരം: അഭയ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ഫാദര്‍ തോമസ് കോട്ടൂരും ജയില്‍ മോചിതനായി. ഫാ.തോമസ് കോട്ടൂരിന്റെയും സിസ്റ്റര്‍ സെഫിയുടെയും ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെച്ച് ഹൈക്കോടതി ഇന്നലെയാണ് ഉത്തരവിട്ടത്. സിസ്റ്റര്‍ സെഫി ഇന്നലെതന്നെ മോചിതയായിരുന്നു. പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉച്ചയോടെയാണ് തോമസ് കോട്ടൂര്‍ പുറത്തിറങ്ങിയത്. അഭയ കേസില്‍ വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചാണ് പ്രതികള്‍ക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്. വിചാരണ കോടതിയുടെ ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടെ ഹര്‍ജിയില്‍ തീര്‍പ്പാകും വരെ ഇരുവര്‍ക്കും ജാമ്യത്തില്‍ തുടരാനാകും.
അഭയ കേസില്‍ ഹൈക്കോടതി ജാമ്യം അനുവദിച്ച ഫാദര്‍ തോമസ് കോട്ടൂരും ജയില്‍ മോചിതനായി
RECENT NEWS
Advertisment