നഷ്ടപരിഹാരം എത്രയും വേഗം നല്‍കുo ; എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ഒരുമിച്ച്‌ നിര്‍ത്തി മുന്നോട്ട് കൊണ്ടുപോകും : മന്ത്രി എം വി ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

കാസര്‍ഗോഡ്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ഒരുമിച്ച്‌ നിര്‍ത്തി മുന്നോട്ട് കൊണ്ടുപോകുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍ പറഞ്ഞു. നഷ്ടപരിഹാരം എത്രയും വേഗം നല്‍കുമെന്നും നഷ്ടപരിഹാര പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കായി എത്രയും വേഗം ക്യാമ്പ് സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷത്തില്‍ അകപ്പെട്ട് ജീവിതത്തിന്റെ നൂല്‍പ്പാലത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ഇരകള്‍ക്ക് നീതി ഇപ്പോഴും ഏറെ അകലെയാണ്. സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് പോലും സഹായം ലഭിച്ചിട്ടില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ മക്കളെ കൊന്ന് ആത്മഹത്യ ചെയ്യുന്ന അമ്മമാരുടെ എണ്ണം ജില്ലയില്‍ വര്‍ദ്ധിച്ചു വരികയാണ്. കാസര്‍കോട് ജില്ലയില്‍ 6,725 പേര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരാണെന്ന് സര്‍ക്കാര്‍ ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കോടതി ഉത്തരവ് പ്രകാരം ഇതുവരെ 3,000 പേര്‍ക്ക് മാത്രമാണ് ഭാഗികമായോ പൂര്‍ണ്ണമായോ നഷ്ടപരിഹാരം ലഭിച്ചത്. പട്ടിക പ്രകാരം 3,260 പേര്‍ക്ക് സര്‍ക്കാര്‍ ധനസഹായം ലഭിക്കാനുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഗവൺമെന്റ് പ്ലീഡർ നിയമന വിവാദം : പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കണം ; കെപിസിസി നേതൃത്വം

0
തിരുവനന്തപുരം : ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന...

ഉമ്മൻചാണ്ടി സാർ ഇരുന്ന കസേര ; അദ്ദേഹത്തെപ്പോലെ ആകാൻ ശ്രമിക്കുന്നുവെന്ന് വി ഡി സതീശൻ

0
തിരുവനന്തപുരം: ജനക്കൂട്ടത്തെ എന്നും നെഞ്ചേറ്റിയ ജനനായകൻ ഉമ്മൻ ചാണ്ടി വിടപറഞ്ഞിട്ട് ഇന്ന്...

ജിമ്മിന്റെ മറവിൽ ലഹരി വില്പന നടത്തിയ മൂന്ന് യുവാക്കളെ പോലീസ് പിടികൂടി

0
കോഴിക്കോട്: ജിമ്മിന്റെ മറവിൽ ലഹരി വില്പന നടത്തിയ മൂന്ന് യുവാക്കളെ പോലീസ്...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം ; രണ്ട് പേർ പിടിയിൽ

0
വയനാട് : മാനന്തവാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ...