എബിസിഡി ക്യാമ്പ് തുണച്ചു : എത്തിയവര്‍ക്കെല്ലാം രേഖകള്‍ സ്വന്തം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ഭരണ കേന്ദ്രം ,ഐടി മിഷന്‍, പട്ടിക വര്‍ഗ വികസന വകുപ്പ്, എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പറക്കോട് ബ്ലോക്ക് ഓഫീസില്‍ സംഘടിപ്പിച്ച എബിസിഡി ക്യാമ്പ് നിരവധി കുടുംബങ്ങള്‍ക്ക് തുണയായി. എത്തിയവര്‍ക്കെല്ലാം അതിവേഗത്തില്‍ രേഖകള്‍ സ്വന്തമായി. ജില്ലയിലെ എല്ലാ ആദിവാസി സങ്കേതങ്ങളിലും പട്ടിക വര്‍ഗ മേഖലകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് അടിസ്ഥാന രേഖകള്‍ നല്‍കി വരുന്നതിന്റെ ഭാഗമായാണ് ക്യാമ്പ് നടത്തിയത്.

സര്‍ക്കാരിന്റെ നൂറുദിന കര്‍മ പരിപാടിയുടെ ഭാഗമായി എല്ലാ ആദിവാസി സങ്കേതങ്ങളിലെയും കുടുംബങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്കി വരുന്ന എബിസിഡി പദ്ധതിയുമായി ബന്ധപ്പെട്ട് പറക്കോട് ബ്ലോക്ക് ഓഫീസില്‍ സംഘടിപ്പിച്ച ക്യാമ്പിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍.തുളീധരന്‍ പിളള നിര്‍വഹിച്ചു. ഊരുമൂപ്പന്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

ഐ ടി മിഷന്‍ ജില്ലാ പ്രോജക്ട് മാനേജര്‍ കെ.ധനേഷ് ,റാന്നി ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എ. നിസാര്‍, ആരോഗ്യ സുരക്ഷാ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡെന്നീസ് ജോണ്‍ , അടൂര്‍ താലൂക്ക് റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ലെനിന്‍, സുനില്‍കുമാര്‍, എസ് ടി പ്രമോട്ടര്‍മാര്‍, മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്യാമ്പിലൂടെ 30 പേര്‍ക്ക് റേഷന്‍ കാര്‍ഡും അനുബന്ധ സേവനങ്ങളും 25 പേര്‍ക്ക് പേര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡും നല്കി. ആധാര്‍ എന്റോള്‍മെന്റും അപ്‌ഡേഷന്‍ ഉള്‍പ്പടെ 74 പേര്‍ക്ക് ആധാര്‍ സേവനം, 10 പേര്‍ക്ക് തിരിച്ചറിയല്‍ രേഖ, ഒരാള്‍ക്ക് വിവാഹ സര്‍ട്ടിക്കറ്റ്, 84 പേര്‍ക്ക് ഡിജി ലോക്കര്‍ സേവനവും ലഭ്യമായി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...