അപ്രാപ്യമായിരുന്നവ നേടിയതിലെ ആശ്വാസം ; പാലക്കാട് ജില്ലാ കളക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ അടിസ്ഥാന രേഖകള്‍ ഇല്ലാത്ത പട്ടികവര്‍ഗക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കി

For full experience, Download our mobile application:
Get it on Google Play

അട്ടപ്പാടി : എബിസിഡി പുതൂരില്‍ സ്പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അടിസ്ഥാന രേഖകള്‍ ഇല്ലാത്ത പട്ടികവര്‍ഗക്കാര്‍ക്ക് രേഖകള്‍ ലഭ്യമാക്കുന്നതിന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ നടത്തുന്ന എബിസിഡി (അക്ഷയ ബിഗ് ക്യാമ്ബയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍) സ്പെഷ്യല്‍ ക്യാമ്പ് അട്ടപ്പാടി പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്നു. ക്യാമ്പില്‍ ഏഴ് പേര്‍ക്ക് ആധാര്‍ കാര്‍ഡ്, മൂന്ന് പേര്‍ക്ക് ബാങ്ക് അക്കൗണ്ട്, 21 പേര്‍ക്ക് വോട്ടര്‍ ഐ.ഡി, ഒന്‍പത് പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ്, 10 പേര്‍ക്ക് റേഷന്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കി.

എസ്.ടി പ്രമോട്ടര്‍മാര്‍, ഫെസിലിറ്റേറ്റര്‍മാര്‍, കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്തിലെ അടിസ്ഥാന രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തി ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, വോട്ടര്‍ ഐ.ഡി, ജനന സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ അടിസ്ഥാന രേഖകള്‍ ലഭ്യമാക്കുകയാണ് ക്യാമ്പിന്‍റെ ലക്ഷ്യം.

ഇതിന് മുന്‍പ് നടന്ന ക്യാമ്പില്‍ 88 പേര്‍ക്ക് ആധാര്‍, 78 പേര്‍ക്ക് റേഷന്‍ കാര്‍ഡ്, 44 പേര്‍ക്ക് ബാങ്ക് അക്കൗണ്ട്, 329 പേര്‍ക്ക് വോട്ടര്‍ ഐ.ഡി കാര്‍ഡ്, 81 പേര്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് എന്നിങ്ങനെയാണ് അപേക്ഷ ലഭിച്ചത്. ഇതില്‍ രേഖകള്‍ നല്‍കിയതിന് പുറമെയുള്ളവയുടെ നടപടികള്‍ നടന്ന് വരികയാണ്. ശേഷിക്കുന്ന 50 ഓളം പേര്‍ക്ക് കൂടി രേഖകള്‍ ലഭ്യമാക്കാനാണ് പുതൂര്‍ ഗ്രാമപഞ്ചായത്തില്‍ സ്പെഷ്യല്‍ ക്യാമ്പ് സംഘടിപ്പിച്ചത്.

ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെയും സാക്ഷ്യപത്രത്തില്‍ ആധാര്‍ കാര്‍ഡ് ഉറപ്പുവരുത്തുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുന്നത്. തുടര്‍ന്ന് ഇത് ഉപയോഗിച്ചാണ് മറ്റ് രേഖകള്‍ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നത്. ഇന്നലെ വടകരപ്പതി ഗ്രാമപഞ്ചായത്തില്‍ എബിസിഡി ക്യാമ്പയിന്‍ നടന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കണ്ണൂരിൽ ആൺസുഹൃത്തിന്‍റെ മർദനത്തിൽ മനംനൊന്ത് പെൺകുട്ടി ജീവനൊടുക്കി

0
പാനൂർ: കണ്ണൂർ പാനൂരിൽ ആത്മഹത്യയ്ക്കു ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു. കഴിഞ്ഞ...

അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന് പരമോന്നത നേതാവ് മൊജ്തബ...

0
ടെഹ്റാൻ: അമേരിക്ക ഇറാൻ സമാധാന കരാറിനോട് തനിക്ക് പൂർണ സമ്മതം ഉണ്ടായിരുന്നില്ലെന്ന്...

മുഖ്യമന്ത്രിക്ക് ഗവർണറെ ഭയം ; ഭരണം നിയന്ത്രിക്കുന്നത് ആരെന്ന് വിഡി സതീശനോട് പിണറായി വിജയൻ

0
തിരുവനന്തപുരം: അന്താരാഷ്ട്ര യോഗാദിനാചരണത്തിന്റെ പേരിൽ ഗവർണർ ഉന്നത ഉദ്യോഗസ്ഥരുടെയും വി.സിമാരുടെയും സമാന്തര...

തെരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനം ഉൾക്കൊള്ളുന്നുവെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഐയിലെ പ്രശ്‌നങ്ങളും വിമർശനങ്ങളും ഉള്‍ക്കൊള്ളുന്നുവെന്ന് സംസ്ഥാന...