കോഴിക്കോട്: മനുഷ്യാവകാശ, സാമൂഹിക പ്രവര്‍ത്തകന്‍ കെ.ബി. വിജയകുമാര്‍ എന്ന അബ്ദുല്‍ ഫത്താഹ് നിര്യാതനായി. അര്‍ബുദ ബാധിതനായിരുന്ന അദ്ദേഹം കോഴിക്കോട് പാലിയേറ്റിവ് ഇന്‍സ്റ്റിട്യുട്ടില്‍ പരിചരണത്തിലായിരുന്നു.
മാവേലിക്കര ബിഷപ് മൂര്‍ കോളജ്, ചങ്ങനാശേരി എസ്.ബി കോളജ്, പുണെ സര്‍വകലാശാല എന്നിവിടങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയ വിജയകുമാര്‍, എണ്‍പതുകളില്‍ സന്നദ്ധ സംഘടനയായ ഡൈനാമിക് ആക്ഷന്റെ നേതൃനിരയിലുണ്ടായിരുന്നു. ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത് ഇസ്ലാം ആശ്ലേഷിച്ച് അബ്ദുല്‍ ഫത്താഹ് എന്ന പേര് സ്വീകരിക്കുകയായിരുന്നു.