‘കരുണ’ സംഗീത പരിപാടി വന്‍ തട്ടിപ്പ് ; തന്റെ പേര് ദുരുപയോഗം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ എസ്. സുഹാസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സംഗീത പരിപാടി നടത്തിയത് പ്രളയ ദുരിതാശ്വാസത്തിന് പണം സ്വരൂപിക്കാനല്ലെന്ന ആഷിഖ് അബുവിന്റെ  വാദം പൊളിയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം കണ്ടെത്തുന്നതിനുള്ള പരിപാടി നടത്തുന്നതിനായി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയം സൗജന്യമായി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജിപാല്‍ നല്‍കിയ കത്താണ് പുറത്തു വന്നത്. താൻ മ്യൂസിക് ഫൗണ്ടേഷന്റെ  രക്ഷാധികാരിയല്ലെന്നും തന്റെ  പേര് ദുരുപയോഗം ചെയ്താല്‍ നിയമനടപടി സ്വീകരിക്കുമെന്നും ചൂണ്ടിക്കാട്ടി കളക്ടർ എസ്. സുഹാസ് ബിജിപാലിന് കത്തയച്ചു.

മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് പണം സ്വരൂപിക്കാനല്ല സംഗീത പരിപാടി നടത്തിയതെന്നായിരുന്നു ആഷിഖ് അബു ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നത്. ദുരിതാശ്വാസ നിധിയിലേക്ക് വെള്ളിയാഴ്ച പണം കൈമാറിയ ചെക്കിന്റെ  ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. ടിക്കറ്റിലൂടെ കിട്ടിയ വരുമാനം സംഭാവന നല്‍കാൻ സംഘാടകർ തീരുമാനിച്ചതാണെന്നും സ്റ്റേഡിയം സൗജന്യമായി കിട്ടിയതില്‍ തട്ടിപ്പില്ലെന്നുമാണ് ആഷിക് അബു അവകാശപ്പെട്ടത്.

അങ്ങനെയെങ്കില്‍ സ്റ്റേഡിയത്തിന് അനുമതി വാങ്ങാൻ റീജിയണല്‍ സ്പോർട്സ് സെന്‍ററിനെ സംഘാടകർ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഹൈബി ഈഡൻ എംപിയും രംഗത്തെത്തി. തെളിവായി സ്പോർട്സ് സെന്‍ററിന് ബിജിപാല്‍ നല്‍കിയ കത്തും പുറത്തുവിട്ടു. സ്പോർട്സ് സെന്‍ററിന്റെ  എക്സിക്യൂട്ടീവ് സമിതി പലതവണ തള്ളിയ അപേക്ഷ മുഖ്യമന്ത്രിയുടെ സമ്മർദ്ദം മൂലം അംഗീകരിക്കുകയായിരുന്നുവെന്നും ഹൈബി ഈഡൻ ആരോപിക്കുന്നു.

അതേസമയം താൻ കൊച്ചി മ്യൂസിക്ക് ഫൗണ്ടേഷന്റെ  രക്ഷാധികാരി അല്ലെന്ന് വ്യക്തമാക്കി കളക്ടർ എസ്.സുഹാസ് ബിജിപാലിന് കത്തയച്ചു. അനുമതിയില്ലാതെ തന്റെ  പേര് ദുരുപയോഗം ചെയ്യരുതെന്ന് മുന്നറിയിപ്പും നല്‍കി. യുഡിഎഫും ബിജെപിയും വിഷയം ശക്തമായി ഏറ്റെടുക്കാനൊരുങ്ങവേ കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ  സംഘാടകർ കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്ക് ജാമ്യം

0
കൊച്ചി: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അർജുൻ ആയങ്കിക്ക് ഒരു കേസിൽ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...