അബ്ദുല്‍ ഗഫൂറിന്‍റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്, ആന്തരികാവയവങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക്

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : കാസർഗോഡ് പൂച്ചക്കാട് ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രവാസി അബ്ദുല്‍ ഗഫൂറിന്‍റെ പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. കൊലപാതകമാണെന്ന് തെളിയിക്കുന്ന സൂചനകളൊന്നും ഇതിലില്ല. അതേസമയം വിശദ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണ് പോലീസ്. പ്രവാസിയായ അബ്ദുല്‍ ഗഫൂറിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍ ആരോപിച്ചതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നു. ഇതിന്‍റെ പ്രാഥമിക റിപ്പോർട്ടാണ് പുറത്ത് വന്നത്.

ശ്വാസം മുട്ടിച്ചോ മറ്റ് ഏതെങ്കിലും തരത്തില്‍ ആക്രമിച്ചോ കൊലപ്പെടുത്തിയതിന്‍റെ ലക്ഷണങ്ങള്‍ ലഭിച്ചിട്ടില്ല. ഹൃദയ സ്തംഭനം മൂലമാണെന്ന നിഗമനത്തിലും പോലീസിന് എത്താനായിട്ടില്ല. മൃതദേഹം അഴുകിയ നിലയില്‍ ആയതിനാല്‍ തൊലിപ്പുറത്ത് പാടുകള്‍ കണ്ടെത്താന്‍ പ്രയാസമാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. എന്നാല്‍ വിശദമായ അന്വേഷണത്തിന്‍റെ ഭാഗമായി ആന്തരിക അവയവങ്ങള്‍ രാസ പരിശോധനയ്ക്കായി കോഴിക്കോട്ടെ ഫോറന്‍സിക് ലാബിലേക്ക് അയച്ചിരിക്കുകയാണിപ്പോള്‍.

സ്വര്‍ണ്ണം ഇരട്ടിപ്പിക്കലും മന്ത്രവാദവും നടത്തുന്ന ഒരു സ്ത്രീയെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം. ഈ സ്ത്രീയുടെ വീട്ടില്‍ ഇന്ന് ബേക്കല്‍ ഡിവൈഎസ്പി സുനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. കഴിഞ്ഞ പതിനാലാം തീയതിയാണ് അബ്ദുല്‍ ഗഫൂര്‍ മരിച്ചത്. സ്വാഭാവിക മരണമാണെന്ന് കരുതി ബന്ധുക്കല്‍ ഖബറടക്കി. എന്നാല്‍ വീട്ടില്‍ നിന്ന് അറുനൂറ് പവനില്‍ അധികം സ്വര്‍ണ്ണം കാണാതായ വിവരം പുറത്ത് വന്നതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാണാതായ ഭാര്യയ്ക്ക് വേണ്ടിയുള്ള ഭർത്താവിന്റെ ആത്മഹത്യാ ഭീഷണി ; അന്വേഷിച്ചെത്തിയ പോലീസിന് മുന്നിൽ തെളിഞ്ഞത്...

0
പട്‌ന:കാണാതായ ഭാര്യയെ കണ്ടെത്തുന്നതിന് ഒരു യുവാവ് നടത്തിയ പോരാട്ടം ചുരുളഴിച്ചത് അരുംകൊല....

നീറ്റ് പരീക്ഷാ സമ്മർദ്ദം : ഉത്തർപ്രദേശിൽ പുനഃപരീക്ഷയ്ക്ക് തൊട്ടുമുമ്പ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

0
ഗാസിയാബാദ്: നാളെ നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ...

ഇന്ത്യയിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ കുറയുന്നു ; കാർഷിക മേഖലയിൽ എൽ-നിനോ ആശങ്ക ശക്തം

0
ന്യൂഡല്‍ഹി: മഴ കുറയുന്നതിൻ്റെ കാരണം എല്‍-നിനോ പ്രതിഭാസം കാരണമാണെന്ന് കാലാവസ്ഥാ നിരീക്ഷണ...

ബംഗാളിന്റെ പഴയ പ്രതാപവും അഭിമാനവും വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചെന്ന് നരേന്ദ്രമോദി

0
കൊൽക്കത്ത : പശ്ചിമ ബംഗാൾ ദീർഘകാലമായി വികസനത്തെ തടഞ്ഞുനിന്നിരുന്ന ബന്ധനങ്ങളിൽ നിന്ന്...