അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിനെ നിശിതമായി വിമർശിച്ച് ജയിൽ ഹൈപവർ കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അഭയ കേസ് പ്രതികൾക്ക് പരോൾ അനുവദിച്ചതിനെ നിശിതമായി വിമർശിച്ച് ജയിൽ ഹൈപവർ കമ്മിറ്റി. പ്രതികൾക്ക് പരോൾ അനുവദിച്ചത് ജയിൽ ഹൈപവർ കമ്മിറ്റിയുടെ നിർദേശപ്രകാരമല്ലെന്നാണ് വിമർശനം. സംസ്ഥാന സർക്കാർ ഇറക്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രതികൾക്ക് പരോൾ ലഭിച്ചതെന്നും ഹൈപവർ കമ്മിറ്റി ആരോപിക്കുന്നു.

കൊവിഡ് പശ്ചാത്തലത്തിൽ പത്ത് വർഷത്തിൽ താഴെ ശിക്ഷിക്കപ്പെട്ടവർക്കാണ് പരോൾ നിർദേശിച്ചത്. ഉത്തരവിന്റെ മറവിൽ പ്രതികൾക്ക് 90 ദിവസം പരോൾ നൽകിയിയെന്നും ജയിൽ ഹൈപവർ കമ്മിറ്റി ചൂണ്ടിക്കാട്ടുന്നു. മെയ് പതിനൊന്നിനാണ് കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജയിൽവകുപ്പ് 90 ദിവസത്തെ പരോൾ അനുവദിച്ചത്. സുപ്രിംകോടതി നിർദേശപ്രകാരം ഉന്നതാധികാരസമിതി നിശ്ചയിച്ച മാനദണ്ഡം കണക്കിലെടുത്താണ് നടപടിയെന്നായിരുന്നു ജയിൽ വകുപ്പിന്റെ വിശദീകരണം.

ഇതിനെതിരെ പരാതിയുമായി അഭയ കേസിൽ നിയമപോരാട്ടം നടത്തുന്ന ജോമോൻ പുത്തൻപുരയ്ക്കൽ രംഗത്തെത്തി. പരോൾ നടപടിക്കെതിരെ ജോമോൻ പുത്തൻപുരയ്ക്കൽ കേരള സർവീസസ് അതോറിറ്റി ചെയർമാനും ഉന്നതാധികാര സമിതി അധ്യക്ഷനുമായ ജസ്റ്റിസ് സി. ടി രവികുമാറിന് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജസ്റ്റിസ് സി. ടി രവികുമാറിന്റെ നിർദേശപ്രകാരം ലീഗൽ സർവീസസ് അതോറിറ്റി നൽകിയ മറുപടിയിലാണ് അഭയ കേസ് പ്രതികൾക്ക് പരോളിന് ശുപാർശ നൽകിയിട്ടില്ലെന്ന് വ്യക്തമാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...