മണിമലക്കാവിൽ ആഴിപൂജ ബുധനാഴ്ച നടക്കും

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ : അമ്പലപ്പുഴ സംഘത്തിന്റെ ശബരിമല യാത്രാവഴിയിലെ പ്രധാനചടങ്ങുകളിലൊന്നായ മണിമലക്കാവിൽ ആഴിപൂജ ബുധനാഴ്ച നടക്കും. ഇന്ന് വൈകുന്നേരം സംഘം മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തും. രണ്ടാംദിവസത്തെ യാത്ര തിങ്കളാഴ്ച രാവിലെ തകഴി ധർമശാസ്താക്ഷേത്രത്തിൽനിന്നു തുടങ്ങി. ക്ഷേത്രത്തിലെ പ്രഭാതശീവേലിക്കുശേഷമാണ് യാത്രതുടങ്ങിയത്. ആനപ്രമ്പാൽ ധർമശാസ്താക്ഷേത്രത്തിലെ ഉച്ചഭക്ഷണത്തിനുശേഷം രാത്രിയിൽ കവിയൂർ മഹാദേവക്ഷേത്രത്തിലെത്തി വിരിവെച്ചു. പനയന്നാർകാവ് ക്ഷേത്രം, ചക്കുളത്തുകാവ് ക്ഷേത്രം, മണിപ്പുഴ ക്ഷേത്രം, പൊടിയാടി അയ്യപ്പക്ഷേത്രം, തിരുവല്ല ശ്രീവല്ലഭക്ഷേത്രം ഉൾപ്പടെ പതിനഞ്ചു ക്ഷേത്രങ്ങളിലെയും നിരവധി സംഘടനകളുടെയും സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് രഥയാത്ര കവിയൂർ ക്ഷേത്രത്തിലെത്തിയത്. ചൊവ്വാഴ്ച രാവിലെ കവിയൂർ ക്ഷേത്രത്തിൽനിന്നു പുറപ്പെടുന്ന രഥയാത്ര വിവിധ ക്ഷേത്രങ്ങളിലും സ്ഥലങ്ങളിലും സ്വീകരണങ്ങൾക്കുശേഷമാണ് വൈകുന്നേരം മണിമലക്കാവ് ദേവീക്ഷേത്രത്തിലെത്തുന്നത്. മണിമലക്കാവിലെ ആഴിപൂജയ്ക്കുശേഷം വ്യാഴാഴ്ച എരുമേലിയിലേക്കു യാത്രയാകും. വെള്ളിയാഴ്ചയാണ് എരുമേലി പേട്ടതുള്ളൽ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൈക്രോ ഫിനാൻസ് കേസ്: അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരായില്ല ; അതൃപ്തി പ്രകടമാക്കി ഹൈക്കോടതി

0
കൊച്ചി: മൈക്രോ ഫിനാൻസ് കേസിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഹാജരാകാത്തതിൽ അതൃപ്തി...

അട്ടപ്പാടി ഭൂമിതട്ടിപ്പ് : കോൺഗ്രസിന് തിരിച്ചടിയായി ആദിവാസി കുടുംബങ്ങളുടെ കൂട്ടരാജി

0
പാലക്കാട്: അട്ടപ്പാടിയിൽ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ട ആദിവാസി ഭൂമിതട്ടിപ്പിൽ പാർട്ടിക്ക്...

മാസപ്പടി കേസ് : ഇഡി ഭീഷണിപ്പെടുത്തി ; മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകി...

0
കൊച്ചി : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണവുമായി പി എ മുഹമ്മദ്...

കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ വയറ്റിൽനിന്ന് പുറത്തെടുത്തത് 14 പേനകളും അഞ്ച്...

0
പാലനാട്: ആന്ധ്രാപ്രദേശിലെ നരസാരോപേട്ടിൽ കടുത്ത വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച...