കോന്നി : മലയാലപ്പുഴ വാസന്തി മഠത്തിൽ വീണ്ടും ആഭിചാരക്രിയയുടെ മറവിൽ പൂജക്ക് പണം നല്കിയില്ലെന്ന് ആരോപിച്ച് പത്തനാപുരം സ്വദേശികളെ പൂട്ടി ഇട്ടതിനെ തുടർന്ന് നാട്ടുകാർ വീട് അടിച്ച് തകർത്ത് ഇവരെ മോചിപ്പിച്ചു. ഇലന്തൂർ നരബലിയുടെ സമയത്ത് മുൻപ് ആഭിചാരക്രിയകൾ നടത്തിയതിനെ തുടർന്ന് പിടിയിലായ മലയാലപ്പുഴ വാസന്തിമഠം ശോഭനാ തിലകിന്റെ വീട്ടിൽ ആണ് സംഭവം നടന്നത്. ഏഴ് വയസുള്ള കുട്ടി ഉൾപ്പെടെ മൂന്ന് പേരെ ആണ് വീടിനുള്ളിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയത്.
മലയാലപ്പുഴ ഗ്രാമ പഞ്ചായത്ത് അധികൃതരും രാഷ്ട്രീയ പ്രവർത്തകരും എത്തിയാണ് ഇവരെ മോചിപ്പിച്ചത്. തുടർന്ന് നാട്ടുകാർ വീട്ടിലേക്ക് പ്രതിഷേധം സംഘടിപ്പിക്കുകയും വീട് അടിച്ച് തകർക്കുകയും ആയിരുന്നു. സംഭവം നടക്കുന്ന സമയം ശോഭന തിലകും കൂടെ ഉള്ള ആളും വീട്ടിൽ ഉണ്ടായിരുന്നില്ലെന്ന് മലയാലപ്പുഴ പോലീസ് അറിയിച്ചു. പത്തനാപുരത്തെ തട്ടിപ്പ് കേസിലെ പ്രതിയുടെ കുടുംബത്തെ ആണ് വീടിനുള്ളിൽ പൂട്ടിയ നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ജനുവരി മുതൽ ഇവർ ഇവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ അഞ്ച് ദിവസമായാണ് ഇവരെ പൂട്ടി ഇട്ടിരുന്നത് എന്ന് ഇവർ പറയുന്നു. തട്ടിപ്പ് കേസിൽ നിന്നും ഒഴിവാക്കാൻ ഇവർ ചില പൂജകളും നടത്തിയിരുന്നു. ഇത് സംബന്ധിച്ച സാമ്പത്തിക തർക്കമാണ് ഇവരെ പൂട്ടിയിടാൻ കാരണമെന്ന് കുടുംബം പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. ഇലന്തൂർ നരബലി നടന്ന കാലത്താണ് നാട്ടുകാരുടെ പരാതിയെ തുടർന്ന് പോലീസ് ശോഭന തിലകിനെ അറസ്റ്റ് ചെയ്യുന്നതും നാട്ടുകാർ വീട് അടിച്ച് തകർക്കുകയും ചെയ്യുന്നത്. തുടർന്ന് നിരവധി പരാതികൾ ആണ് ഇവർക്കെതിരെ മലയാലപ്പുഴ പോലീസിൽ രജിസ്റ്റർ ചെയ്തത്.
ബാധ ഒഴിപ്പിക്കുന്നതിന്റെ പേരിൽ ഇവിടെ എത്തിയ സ്ത്രീയെ ശോഭന വടികൊണ്ട് അടിക്കുന്നതിന്റെയും ഇവർ മയങ്ങിയ വീഴുന്നതിന്റെയും ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സ്ത്രീയുടെ മുടിക്ക് കുത്തിപിടിച്ച് അസഭ്യം പറയുന്നത് ഉൾപ്പെടെയുള്ള വീഡിയോകൾ അന്ന് പ്രചരിച്ചിരുന്നു. മെഴുവേലിയിൽ വാസന്തി എന്ന ശോഭന തിലക് വാസന്തി അമ്മാൾ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. പല സ്ഥലങ്ങളിൽ നിന്നും എജന്റുകളെ ഉപയോഗിച്ച് ആളുകളെ എത്തിച്ചതായും പറയപ്പെടുന്നു. മന്ത്രവാദിയുടെ വീട്ടിൽ നിന്നും മോചിപ്പിക്കപ്പെട്ടവരിൽ നിന്നും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റർ ചെയ്ത മലയാലപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033