ആറന്മുളയില്‍ വീണാ ജോര്‍ജ്ജിനെ വിറപ്പിച്ച് അബിന്‍ വര്‍ക്കിയുടെ മുന്നേറ്റം

For full experience, Download our mobile application:
Get it on Google Play

ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജ്ജിന്റെത് വികസന സ്വപ്‌നങ്ങള്‍ മാത്രമായിരുന്നെന്നും ഈ സ്വപ്‌നങ്ങള്‍ അബിന്‍ വര്‍ക്കിയിലൂടെ അടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാര്‍

പത്തനംതിട്ട : രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറന്മുളയില്‍ വീണയെ വിറപ്പിച്ച് അബിന്‍ വര്‍ക്കി മുന്നേറുകയാണ്. തുടക്കത്തില്‍ത്തന്നെ തീപാറുന്ന പോരാട്ടവുമായിട്ടാണ് അബിന്‍ വര്‍ക്കി കോടിയാട്ട്‌ ആറന്മുളയില്‍ കാലുകുത്തിയത്. രണ്ടുതവണ എം.എല്‍.എയും ഒരുതവണ മന്ത്രിയുമായിരുന്ന വീണാ ജോര്‍ജ്ജിനെ വളരെ നിഷ് പ്രയാസമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി അബിന്‍ വര്‍ക്കി പിന്നിലാക്കിയത്. ഒരു മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മികവു തെളിയിച്ച വീണാ ജോര്‍ജ്ജിന് കോണ്‍ഗ്രസിന്റെ യുവനേതാവായ അബിന്‍ വര്‍ക്കിയുടെ മുമ്പില്‍ കാലിടറുകയാണ്. നേരിട്ടുള്ള സംവാദത്തില്‍ അബിന്‍ വര്‍ക്കിയുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വീണാ ജോര്‍ജ്ജിന് ഉത്തരം പറയുവാന്‍ കഴിഞ്ഞില്ല. ചോദ്യശരങ്ങള്‍ക്കൊണ്ട്  പല പ്രമുഖരേയും മുട്ടുകുത്തിച്ചിട്ടുള്ള വീണാ ജോര്‍ജ്ജ് കടുത്ത ആത്മസംഘര്‍ഷത്തില്‍ ആണെന്ന് കരുതേണ്ടിയിരിക്കുന്നു.

കോഴഞ്ചേരി സെന്റ് തോമസ് കോളേജില്‍ വോട്ട് ചോദിക്കാനെത്തിയ അബിന്‍ വര്‍ക്കിയെ  എസ്എഫ്‌ഐ പ്രവര്‍ത്തകരെക്കൊണ്ട് തടയുവാനും പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാനും ശ്രമിച്ചത് ഇതിനു പിന്നാലെ ഇന്ന് നടന്ന സംഭവമാണ്. എന്നാല്‍ വെല്ലുവിളികളെ അതിജീവിച്ച് വോട്ട് തേടിയ യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി പ്രചാരണ രംഗത്ത് സജീവമായി മുന്നേറുകയാണ്. ഭരണവിരുദ്ധ വികാരം കേരളത്തില്‍ അലയടിക്കുകയാണെന്നും ആറന്മുള മണ്ഡലത്തില്‍ വീണാ ജോര്‍ജ്ജിന്റെത് വികസന സ്വപ്‌നങ്ങള്‍ മാത്രമായിരുന്നെന്നും ഈ സ്വപ്‌നങ്ങള്‍ അബിന്‍ വര്‍ക്കിയിലൂടെ അടുത്ത യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ.സുരേഷ് കുമാര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....

പ്രധാന വകുപ്പുകളിൽ ലക്ഷക്കണക്കിന് ഒഴിവുകൾ; കേന്ദ്ര സർക്കാരിന്റെ സിവിലിയൻ വിഭാഗങ്ങളിലെ തസ്തിക വിവരങ്ങൾ പുറത്ത്

0
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സിവിലിയന്‍ വിഭാഗങ്ങളില്‍ 8.23 ലക്ഷത്തിലധികം അനുവദിക്കപ്പെട്ട തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നു...

കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ് മധ്യവയസ്‌കനെ കാണാതായി

0
വയനാട്: പുല്‍പ്പള്ളി വെട്ടത്തൂരില്‍ കബനി നദി കുറുകെ കടക്കുന്നതിനിടെ ചങ്ങാടം മറിഞ്ഞ്...

തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ പ്രത്യേക ഓപ്പറേഷനുമായി പോലീസ്

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓണത്തിരക്കിനിടെ മോഷണം സ്ത്രീകളെ ശല്യം ചെയ്യൽ എന്നിവ തടയാൻ...