മുൻ സന്തോഷ് ട്രോഫി താരം എംഡിഎംഎയുമായി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എംഡിഎംഎയുമായി മുൻ സന്തോഷ് ട്രോഫി താരം നജീബ് ഖാൻ പിടിയിൽ. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയില്‍ നിന്നുമാണ് ഇയാളെ എക്സൈസ് പിടികൂടിയത്. നാല് ഗ്രാം എംഡിഎംഎയാണ് ഇയാളുടെ കയ്യില്‍ നിന്നും കണ്ടെത്തിയത്. ട്രാവൻകൂർ ടൈറ്റാനിയത്തിലെ ഉദ്യോഗസ്ഥനാണിയാൾ. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇയാൾ എക്സൈസിന്‍റെ നിരീക്ഷണത്തിലാണ്. ബെംഗളൂരുവില്‍ നിന്ന് എത്തിക്കുന്ന എംഡിഎംഎ നജീബ് ഖാൻ വില്‍പ്പന നടത്തിയിരുന്നു.

എംഡിഎംഎ വില്‍ക്കുന്നതിന് വേണ്ടി ഇയാൾ യുവാക്കളെ കണ്ടെത്തിയത് ഡേറ്റിങ് ആപ്പ് വഴിയാണെന്നാണ് വിവരം. യുവാക്കളെ ഹോട്ടല്‍ മുറികളിലേക്ക് വിളിച്ചുവരുത്തും. ലഹരി വില്‍പ്പനയ്ക്കൊപ്പം ഇയാൾ ലൈഗിംക ചൂഷണവും നടത്തിയിരുന്നു. നജീബ് ഖാൻ അഞ്ച് വർഷമായി എംഡിഎംഎ ഉപയോഗിക്കുന്നുണ്ടെന്നാണ് എക്സൈസ് ഇൻസ്പെക്ടർ അരുൺ അശോക് വ്യക്തമാക്കിയത്. ഒന്നര ലക്ഷം രൂപയില്‍ കൂടുതൽ ശമ്പളം വാങ്ങിക്കുന്ന ഒരു ഉദ്യോഗസ്ഥനാണ് പണം സമ്പാദിക്കുന്നതിന് വേണ്ടി ഈ വളഞ്ഞ വഴി സ്വീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ അപകടത്തിൽ മൂന്നു കുട്ടികൾക്ക് പരിക്ക് ; പത്തനംതിട്ട...

0
ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലകടവിൽ നബിദിന റാലിക്കിടയിലേക്ക് കാർ ഓടിച്ചു കയറ്റിയുണ്ടായ...

റോഡരികിൽ ഉപേക്ഷിച്ച ചോക്ലേറ്റുകൾ ശേഖരിക്കാൻ ആളുകൾ കൂട്ടത്തോടെയെത്തി; പ്രദേശത്ത് വൻ തോതിൽ തിക്കും തിരക്കും

0
കാൻപുർ: കാലാവധി കഴിഞ്ഞ ചോക്ലേറ്റുകൾ റോഡരികിലെ മാലിന്യകൂമ്പാരത്തിൽ തള്ളി. പിന്നാലെ ചോക്ലേറ്റുകൾ...

ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് സുന്നിനേതാക്കൾ

0
മലപ്പുറം: ഉമ്മർ ഫൈസിയെ സമസ്‌ത മുശാവറയിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട്...

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...