അബിന്‍ വര്‍ക്കിയുടെ പര്യടനം നാളെയും (28) ശനിയാഴ്ചയും ജില്ലയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി അഡ്വ. അബിന്‍ വര്‍ക്കി കോടിയാട്ട് ജില്ലയില്‍ പര്യടനം നടത്തുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറിയും പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററുമായ സാമുവല്‍ കിഴക്കുപുറം അറിയിച്ചു. നാളെ (28) രാവിലെ 9.30 ന് ആറന്മുള, 10.30 ന് കുമ്പനാട്, 12.30 മുതല്‍ 2.30 വരെ പത്തനംതിട്ട, 3.30 ന് മല്ലപ്പുഴശ്ശേരി തറയില്‍മുക്ക്, 4 മണിക്ക് മെഴുവേലി, 4.30 ന് തോട്ടപ്പുഴശ്ശേരി, 5 മണിക്ക് ഇലന്തൂര്‍ നെടുവേലി ജംഗ്ഷന്‍ എന്നിവിടങ്ങളില്‍ പങ്കെടുക്കും.

ശനിയാഴ്ച (29) രാവിലെ 7.30 ന് ഓമല്ലൂര്‍ മാര്‍ക്കറ്റ്, 9.30ന് സീതത്തോട്, ഉച്ചക്ക് 1 മണി മുതല്‍ നാറാണംമ്മൂഴി, റാന്നി-അങ്ങാടി, 5 മണിക്ക് കുമ്പഴ, 5.30 ന് പ്രക്കാനം, 6 മണിക്ക് കൈപ്പട്ടൂര്‍ എന്നിവിടങ്ങളില്‍ പങ്കെടുക്കും. കുടുംബയോഗങ്ങള്‍, ഭവന സന്ദര്‍ശനം, പൊതുയോഗം എന്നിങ്ങനെയാണ് പരിപാടികള്‍ എന്ന് സാമുവല്‍ കിഴക്കുപുറം പറഞ്ഞു. വ്യാഴാഴ്ച കൊടുമണ്‍, കോഴഞ്ചേരി, കുളനട, പറക്കോട് എന്നിവിടങ്ങളിലെ വിവിധ യോഗങ്ങളില്‍ അബിന്‍ വര്‍ക്കി പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...