കോതനെല്ലൂരില്‍ ട്രെയിനിന്റെ അടിയില്‍ കയറിക്കിടന്ന് 47 കാരന്റെ പരാക്രമം

For full experience, Download our mobile application:
Get it on Google Play

കോട്ടയം : കോട്ടയം കോതനെല്ലൂരില്‍ ട്രെയിനിന്റെ അടിയില്‍ കയറിക്കിടന്ന് യുവാവ് നടത്തിയ പരാക്രമം പരിഭ്രാന്തി പരത്തി. കോട്ടയം പാറമ്പുഴ സ്വദേശിയായ 47കാരനാണ് ട്രെയിനിനടിയില്‍ കയറി അരമണിക്കൂറോളം റെയില്‍വേ ജീവനക്കാരെയും അധികാരികളെയും കുഴക്കിയത്. ഇയാള്‍ക്ക് മാനസിക വിഭ്രാന്തിയുള്ളതായി പോലിസ് പറഞ്ഞു. വെള്ളിയാഴ്ച രാവിലെ പാലരുവി എക്സ്‌ പ്രസ്സ്  കടന്നുപോവുന്നതിനിടെയാണ് സംഭവം. കോതനെല്ലൂര്‍ റെയില്‍വേ ക്രോസിന് സമീപം ട്രെയിനിന്റെ വേഗത കുറഞ്ഞപ്പോള്‍ ഇയാള്‍ ട്രാക്കില്‍ കയറി കൈകാണിച്ച്‌ ട്രെയിന്‍ നിര്‍ത്തുകയായിരുന്നു.

പിന്നാലെ ബോഗിക്കടിയില്‍ കയറിക്കിടന്നു. ഉടന്‍തന്നെ സമീപമുണ്ടായിരുന്ന നാട്ടുകാര്‍ ഇയാളെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെത്തിയ ശേഷമാണ് ഏറെ പണിപ്പെട്ട് ഇയാളെ ട്രെയിനിന്റെ അടിയില്‍നിന്ന്  പുറത്തേക്കെത്തിക്കാനായത്. അരമണിക്കൂറോളം ഇയാള്‍ ട്രെയിന് അടിയില്‍ കിടന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. മാനസികാസ്വാസ്ഥ്യം കാണിച്ച യുവാവിനെ പോലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുമായി പോയ റോ റോ ബോട്ട് എഞ്ചിൻ തകരാറിനെ തുടർന്ന് കടലിലേക്ക് ഒഴുകി ;...

0
കൊച്ചി: കപ്പല്‍ച്ചാലിലൂടെ കടലിലേക്ക് ഒഴുകിപ്പോയ റോ റോയില്‍ കുടുങ്ങിയ കൊച്ചുകുട്ടികളടക്കം അമ്പതോളം...

ആർ. സുഗതൻ വിവാദം; അനുകൂലമായി ഇറക്കിയ ഉത്തരവ് റദ്ദാക്കി തദ്ദേശ സ്വയംഭരണ വകുപ്പ്

0
തിരുവനന്തപുരം: കാപ്പാ കേസ് പ്രതിയായി ജയിലില്‍ കഴിയുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍...

മാധ്യമ പ്രവർത്തകർക്കെതിരായ അധിക്ഷേപം; വിമർശനങ്ങൾ ശക്തമായതോടെ ക്ഷമാപണവുമായി വ്‌ളോഗർ രംഗത്ത്

0
മലപ്പുറം: മലപ്പുറം പാണക്കാട്ടെ മണ്ണിടിച്ചിലില്‍ ദുരന്തം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ മാധ്യമപ്രവര്‍ത്തകരെ...

വനിതാ യാത്ര സംബന്ധിച്ച വിവാദ പരാമർശം; സി.പി. ജോൺ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വീണാ...

0
പത്തനംതിട്ട: കാശ് വേണ്ടാത്ത കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ തള്ളിക്കയറുന്നുവെന്ന വിവാദ പരമാര്‍ശത്തില്‍...