സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി നേതാവ് എം.ടി.രമേശിനെ തടയാന്‍ പോലീസ് ശ്രമം

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : പത്തനാപുരം പാടത്ത് കഴിഞ്ഞ ദിവസം സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്ത സ്ഥലം സന്ദര്‍ശിക്കാനെത്തിയ ബി.ജെ.പി നേതാവ് എം.ടി.രമേശിനെ തടയാന്‍ പോലീസ് ശ്രമം. അന്വേഷണം നടക്കുന്നതിനാല്‍ പ്രദേശത്ത് ആരും കൂട്ടംകൂടാന്‍ പാടില്ല എന്ന ന്യായം പറഞ്ഞാണ് സി.ഐ.സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം എം.ടി.രമേശിനെയും ബി.ജെ.പി നേതാക്കളേയും തടയാന്‍ ശ്രമിച്ചത്. എം.ടി.രമേശ് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കാന്‍ തുടങ്ങുമ്പോഴാണ് പോലീസ് തടയാന്‍ ശ്രമിച്ചത്.

ഇതിനിടയില്‍ ബി.ജെ.പി പ്രവവര്‍ത്തകരും പോലീസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സന്ദര്‍ശനം പൂര്‍ത്തിയാക്കിയ എം.ടി.രമേശ് സംഭവത്തിലെ അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ചു. പോപ്പുലര്‍ ഫ്രണ്ട് ഉള്‍പ്പെടെയുള്ള സംഘടനകളുമായി സര്‍ക്കാരിനുള്ള സൗഹൃദമാണ് ഇതിന് കാരണമെന്നും അന്വേഷണവുമായി സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ സഹകരിക്കാത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് സംസ്ഥാന പോലീസിന്റെയും ഇന്റലിജന്‍സ് സംവിധാനത്തിന്റെയും വീഴ്ചയാണ്. സ്ഥലം എം.എല്‍.എ പോലും ഇതേവരെ പ്രശ്‌നത്തില്‍ പ്രതികരിക്കാത്ത കാര്യവും എം.ടി.രമേശ് ചൂണ്ടിക്കാട്ടി. അതേ സമയം ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് നീക്കം നടത്തുന്നതായിട്ടാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പട്ടാപ്പകൽ കടലോരത്ത് വാഹനത്തിൽ കൊണ്ടുവന്ന് മാലിന്യം തള്ളി ; വാഹനം പിടിച്ചെടുത്തു ; ഡ്രൈവര്‍ക്ക്...

0
തിരുവനന്തപുരം: വർക്കലയ്ക്ക് സമീപം ഇടവ മാന്തറ കടലോരത്ത് മാലിന്യം നിക്ഷേപിച്ച രണ്ടു...

ഓണാഘോഷ പരിപാടിക്കിടെ യുവാവിന് നേരെ മദ്യകുപ്പി കൊണ്ട് സഹോദരങ്ങളുടെ ആക്രമണം

0
പത്തനംതിട്ട: ഓണാഘോഷ പരിപാടിക്കിടെ യുവാവിനെ മദ്യകുപ്പി കൊണ്ട് സഹോദരന്മാരുടെ ആക്രമണം. റാന്നി...

സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ ; സിബിഎസ്ഇ അധികൃതരുമായി ചർച്ച നടത്തി...

0
ന്യൂഡൽഹി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

സൈബർ ഭീകരാക്രമണ കേസ് : 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് ; ഡിജിറ്റൽ ഉപകരണങ്ങൾ...

0
ന്യൂഡൽഹി: സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ അന്വേഷണ...