Wednesday, July 2, 2025 7:56 am

പാര്‍ട്ടിക്ക് കരുത്തും ശക്തിയും നല്‍കാന്‍ കെ.എസിന്റെ സേവനം ആവശ്യമാണെന്ന് കെ.എസ് ; പാര്‍ട്ടി കെ.എസ്സിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെപി അനില്‍കുമാറിനെ പുറത്താക്കിയവര്‍ കെ.ശിവദാസന്‍ നായര്‍ക്ക് നല്‍കിയത് ആശ്വാസം. അച്ചടക്കലംഘനത്തിന് കെ.പി.സി.സി നല്‍കിയ നോട്ടീസിന് മുന്‍ ജനറല്‍ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ കെ.ശിവദാസന്‍ നായര്‍ തൃപ്തികരമായ മറുപടി നല്‍കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. ശിവദാസന്‍ നായരുടെ സസ്പെന്‍ഷന്‍ റദ്ദു ചെയ്യാനും പാര്‍ട്ടിയില്‍ തിരികെ എടുക്കുവാനും തീരുമാനിച്ചതായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അറിയിച്ചു.

മുന്നോട്ടുള്ള പ്രയാണത്തില്‍ പാര്‍ട്ടിക്ക് കരുത്തും ശക്തിയും നല്‍കാന്‍ ശിവദാസന്‍ നായരുടെ സേവനം ആവശ്യമാണെന്നും സുധാകരന്‍ പറഞ്ഞു. ഇതോടെ എ ഗ്രൂപ്പിന് ആശ്വാസമാകുകയാണ്. ഉമ്മന്‍ ചാണ്ടിയുടെ അതിവിശ്വസ്തന്മാരില്‍ ഒരാളാണ് ശിവദാസന്‍ നായര്‍. ഇതാണ് സസ്‌പെന്‍ഷന്‍ നടപടി അതിവേഗം പിന്‍വലിക്കാനുള്ള കാരണവും.

ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും പോലും അച്ചടക്കം ബാധകമെന്ന ഹൈക്കമാണ്ട് ശാസനം ശിവദാസന്‍ നായര്‍ തിരിച്ചറിഞ്ഞിരുന്നു. എ.ഐ.സി.സി വൈസ് പ്രസിഡന്റായി ചെന്നിത്തലയെ നിയമിക്കാനുള്ള പഴയ തീരുമാനത്തിലും പുനര്‍ചിന്തനത്തിന് സാധ്യതയുണ്ട്. ഇത് മനസ്സിലാക്കിയാണ് കെ.ശിവദാസന്‍ നായരുടെ ചുവടു മാറ്റം ഉണ്ടായത്. പുതിയ ഡി.സി.സി അധ്യക്ഷന്മാരുടെ പട്ടികയ്ക്കെതിരെ പരസ്യ പ്രതികരണം നടത്തിയതിനു പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത ശിവദാസന്‍ നായര്‍ കാരണം കാണിക്കല്‍ നോട്ടിസിനു മറുപടി നല്‍കിയത് മാപ്പപേക്ഷയുടെ രൂപത്തിലാണ്.

പാര്‍ട്ടിയുടെ നന്മയ്ക്കായി നല്ല ഉദ്ദേശ്യത്തോടെയാണ് വിമര്‍ശനം നടത്തിയത് എന്നും വിശദീകരിച്ചു. ഒരു നേതാവിന് എതിരെയും പറഞ്ഞിട്ടില്ല. അതിനാല്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാണ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനു നല്‍കിയ മറുപടിയില്‍ പറഞ്ഞിട്ടുള്ളത്. ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തെപ്പറ്റി ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിനാണ് ശിവദാസന്‍ നായര്‍, കെ.പി അനില്‍കുമാര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. ഫലത്തില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന ശിവദാസന്‍ നായരുടെ വാക്കുകളെ നേതൃത്വത്തെ അംഗീകരിക്കലായി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ കരുതി. അനില്‍കുമാറിനെ തള്ളുകയും ചെയ്തു.

പതിറ്റാണ്ടുകളായി സംസ്ഥാനത്തു കോണ്‍ഗ്രസിനെ ചലിപ്പിക്കുകയും നയിക്കുകയും ചെയ്ത രണ്ട് പ്രബല ഗ്രൂപ്പുകളെ ദുര്‍ബലമാക്കി പുതിയ ചേരിയുടെ ഉദയമാണ് ഇതിനെല്ലാം കാരണം. എ.കെ ആന്റണിയില്‍നിന്ന് ഏറ്റുവാങ്ങി ഉമ്മന്‍ ചാണ്ടി കൊണ്ടുനടക്കുന്ന എ ഗ്രൂപ്പിനെയും കെ.കരുണാകരനില്‍നിന്നു രമേശ് ചെന്നിത്തല ഏറ്റെടുത്ത ഐ ഗ്രൂപ്പിനെയുമാണു പുതിയ അച്ചുതണ്ട് തകര്‍ത്തത്. ഇതോടെ ഗ്രൂപ്പ് മാനേജര്‍മാരുടെ പരസ്യ പ്രസ്താവന പോലും അച്ചടക്ക നടപടിക്ക് കാരണമായി. ഔദ്യോഗികനേതൃത്വമെന്ന പുതിയ ശാക്തികചേരിക്കെതിരേ പിടിച്ചുനില്‍ക്കാന്‍ പരമ്പരാഗതവൈരികളായ എ, ഐ ഗ്രൂപ്പുകളുടെ സഖ്യം രൂപപ്പെട്ടിട്ടുണ്ട്.

ഡി.സി.സി അധ്യക്ഷപ്പട്ടികയിലേറ്റ പരുക്ക് കെ.പി.സി.സി ഭാരവാഹിപ്പട്ടികയില്‍ ആവര്‍ത്തിക്കുമെന്നും ഇവര്‍ക്ക് അറിയാം. ഈ സാഹചര്യത്തിലാണ് കരുതലോടെ നീങ്ങുന്നത്. ജംബോ കമ്മറ്റിക്ക് സാധ്യതയില്ലാത്തതും ഗ്രൂപ്പുകള്‍ക്ക് തിരിച്ചടിയാണ്. നാല് ഉപാധ്യക്ഷന്മാര്‍, 15 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 25 നിര്‍വാഹകസമിതിയംഗങ്ങള്‍ എന്നിവരെയാണു കണ്ടെത്തണ്ടത്. എങ്ങനെയും കെ.പി.സി.സി. തിരിച്ചുപിടിക്കുകയാണു ഗ്രൂപ്പുകളുടെ ലക്ഷ്യം. കെ.സി വേണുഗോപാല്‍-കെ.സുധാകരന്‍-വി.ഡി സതീശന്‍ അച്ചുതണ്ട് എ, ഐ ഗ്രൂപ്പുകളില്‍നിന്നു നിരവധി നേതാക്കളെ അടര്‍ത്തിയെടുത്ത് പുതിയ സമവാക്യം രൂപപ്പെടുത്തിക്കഴിഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം നടപടി കടുപ്പിക്കുന്നതായി റിപ്പോര്‍ട്ട്

0
അഹമ്മദാബാദ് : പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കേന്ദ്രം...

അപകടം നടന്ന് രണ്ട് മാസമായിട്ടും കോഴിക്കോട് മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗം തുറന്നു പ്രവര്‍ത്തിക്കാന്‍...

0
കോഴിക്കോട് : മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ഇന്നേക്ക് രണ്ടുമാസം. ...

തൃ​ശൂ​ർ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു

0
തൃ​ശൂ​ർ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഒ​പി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​തി​നാ​യു​ള്ള ടോ​ക്ക​ൺ സം​വി​ധാ​നം അ​ടി​ച്ചു​ത​ക​ർ​ത്തു. മാ​ന​സി​ക​നി​ല...

കുവൈറ്റിൽ ശക്തമായ പൊടിക്കാറ്റും കനത്ത ചൂടും അനുഭവപ്പെടും

0
കുവൈറ്റ്‌ സിറ്റി : കുവൈറ്റിൽ വെള്ളിയാഴ്ച വരെ ശക്തമായ പൊടിക്കാറ്റും കനത്ത...