ഫലോ അവധി ആനുകൂല്യം നിർത്തലാക്കി ; അവധിയില്‍ പോയ ജീവനക്കാര്‍ക്ക് എട്ടിന്‍റെ പണി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലാഭം കൊയ്യാന്‍ കെ.എസ്.ആർ.ടി.സി നടപ്പാക്കിയ ‘മധ്യപ്രദേശ് മോഡൽ’ ഫലോ അവധി ആനുകൂല്യം നിർത്തലാക്കി. ജീവനക്കാർക്ക് 50 ശതമാനം വേതനത്തോടെ അഞ്ചു വർഷത്തേക്ക് അവധി നൽകുന്നതായിരുന്നു പദ്ധതി. അവധിയിൽ പോയ ജീവനക്കാർ മൂന്നു മാസത്തിനകം സർവീസിൽ തിരിച്ചുകയറണമെന്ന് മാനേജ്മെന്‍റ് ഉത്തരവിട്ടു. കഴിഞ്ഞവർഷം ശമ്പള പരിഷ്കരണത്തിനൊപ്പമാണ് കെ.എസ്.ആർ.ടി.സിയിൽ ഫലോ അവധി നടപ്പാക്കിയത്. ജീവനക്കാർക്ക് 50% ശതമാനം വേതനം നൽകി അഞ്ചുവർഷം അവധി നല്‍കുന്ന പദ്ധതിയെ പരമാവധി ജീവനക്കാ‍ര്‍ ഉപയോഗപ്പെടുത്തുമെന്ന് മന്ത്രിയും അവകാശപ്പെട്ടിരുന്നു. ഏഴ് മാസത്തിനിപ്പുറം ആനുകൂല്യം നിർത്തലാക്കാൻ മാനേജ്മെന്‍റ് തീരുമാനിക്കുമ്പോള്‍ കണക്കുകൾ എല്ലാം പിഴച്ചെന്ന് വ്യക്തമാകുന്നു.

ഏഴായിരത്തിലധികം അധിക ജീവനക്കാരുള്ള കെ.എസ്.ആര്‍.ടി.സിയില്‍ 3000 പേരെങ്കിലും അവധിയിൽ പോകുമെന്നും അതുവഴി ശമ്പള ഇനത്തിൽ ആറു കോടി രൂപ ലാഭിക്കാനാകുമെന്നും മാനേജ്മെന്‍റ് കണക്കുക്കൂട്ടി. എന്നാൽ 150ന് അടുത്ത് ജീവനക്കാർ മാത്രമാണ് ആനുകൂല്യം ഉപയോഗപ്പെടുത്തിയത്. അവധി അനുവദിച്ചത് വഴി സാമ്പത്തിക ലാഭം ഉണ്ടാക്കാനായില്ലെന്ന് നി‍ര്‍ത്തലാക്കുന്ന ഉത്തരവില്‍ മാനേജ്മെന്‍റ് സമ്മതിക്കുന്നുണ്ട്. അവധിയിൽ പോയവർ മേയ് 15 നകം സർവീസിൽ തിരിച്ചു കയറണമെന്നാണ് നി‍ര്‍ദേശം. അല്ലാത്ത പക്ഷം അച്ചടക്ക നടപടിയുണ്ടാകും. അതേസമയം ഈ അവധിയെടുത്ത് വിദേശത്ത് പോയവരാണ് നടുക്കടലിലായത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഊബര്‍ ഒഴികെയുള്ള ഓൺലൈൻ ടാക്സികൾ സർവീസ് പുനരാരംഭിക്കും; സമരം പിൻവലിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഊബര്‍ ഒഴികെയുള്ള ഓണ്‍ലൈന്‍ ടാക്‌സി തൊഴിലാളികളുടെ സമരം പിന്‍വലിച്ചു....

ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസ്; പി.എസ്. പ്രശാന്തും അജികുമാറും ഗൂഢാലോചനയിൽ പങ്കാളികളെന്ന് എസ്‌ഐടി റിമാൻഡ് റിപ്പോർട്ട്

0
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണ കൊള്ളക്കേസില്‍ പി എസ് പ്രശാന്തും അജികുമാറും ഗൂഢാലോചനകളില്‍...

സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിലയിരുത്തുന്ന കേന്ദ്ര കമ്മിറ്റി റിപ്പോർട്ട് അംഗീകരിച്ച് സിപിഎം

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ അവലോകന റിപ്പോര്‍ട്ട് സംസ്ഥാന...

ഗുജറാത്തിൽ നിർത്താതെ 16 മണിക്കൂർ..! പെയ്തത് 1100 മില്ലീമീറ്റർ മഴ; അൻപതോളം കാറുകൾ വെള്ളത്തിൽ...

0
ഗുജറാത്ത്: വൽസദിൽ പെയ്ത കനത്ത മഴയിൽ അൻപതോളം കാറുകൾ വെള്ളക്കെട്ടിൽ മുങ്ങിയ...