പരസ്യമദ്യപാനം തടയാനെത്തിയ വനിതാ എസ്.ഐക്ക് നേരെ ഭീഷണിയും അസഭ്യവര്‍ഷവുമായി ഇരുപതോളം പേര്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വനിതാ എസ്.ഐക്ക് നേരെ അസഭ്യവര്‍ഷവും ഭീഷണിയുമായി ഇരുപതോളം പേരടങ്ങിയ മദ്യപസംഘം. തമിഴ്നാട്ടിലെ ചെന്നൈയിലുള്ള വാഷെര്‍മെന്‍പേട്ടില്‍ ഞായറാഴ്ചയായിരുന്നു സംഭവം. എന്നാല്‍ തിങ്കളാഴ്ച വൈകുന്നേരം വരെ ഈ സംഭവത്തിലെ പ്രതികളെ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുമില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കരുതെന്ന് ആവശ്യപ്പെട്ടതിനാണ് വനിതാ എസ്.ഐക്ക് നേരം മദ്യപ സംഘം തിരിഞ്ഞത്. 2021 ബാച്ചിലെ എസ്.ഐ ആയ മഹേശ്വരിയാണ് മദ്യപ സംഘത്തിന്റെ അസഭ്യ വര്‍ഷത്തിന് ഇരയായത്.

ന്യൂവാര്‍ഷെര്‍മെന്‍പേട്ടിലെ ഭൂമി ഈശ്വരന്‍ കോവിലിന് സമീപമുള്ള എംപിടി മൈതാനത്ത് ചിലര്‍ മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഹേശ്വരിയും ഹെഡ് കോണ്‍സ്റ്റബിള്‍ വിജയ് ആനന്ദും അവിടെയെത്തിയത്. ഇരുപതോളം പേര്‍ മൈതാനത്ത് അവരുടെ വാഹനങ്ങളില്‍ ഇരുന്ന് മദ്യപിക്കുന്നതാണ് കണ്ടത്. എസ്.ഐ തന്റെ ഫോണില്‍ ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് ഇവിടെ നിന്ന് പോകണമെന്ന് നിര്‍ദേശിച്ചു. ആദ്യം ഒരാളാണ് എസ്.ഐയെ ആക്രമിക്കാന്‍ ശ്രമിച്ചത്. പിന്നാലെ മറ്റുള്ളവര്‍ കൂടിയെത്തി ഭീഷണിപ്പെടുത്താനും അസഭ്യം പറയാനും തുടങ്ങി. എസ്.ഐ ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കുകയാണെന്നാണ് സംഭവത്തെക്കുറിച്ച് പോലീസിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെഎംഎസ്‍സിഎല്ലിൽ ക്വാളിറ്റി വിഭാ​ഗം നിർത്തലാക്കി മന്ത്രി മുരളീധരൻ ; ചുമതല ഡ്ര​ഗ്സ് കൺട്രോൾ വകുപ്പിന്...

0
കൊച്ചി: കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിൽ ക്വാളിറ്റി കൺട്രോൾ വിഭാഗം നിർത്തലാക്കി....

കാസർകോട് കുമ്പളയിൽ പോലീസിനെ കണ്ട് പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
കുമ്പള: കാസർകോട് അനധികൃത മണൽവാരൽ തടയാനെത്തിയ പോലീസ് സംഘത്തെ കണ്ടതിനെത്തുടർന്ന്...

കർണാടക എസ്ഐആർ : ‘ഐഡന്റിറ്റി’ തെളിയിക്കാൻ നിരവധി പ്രമുഖർക്ക് നോട്ടീസ്

0
ബെംഗളൂരു : കർണാടകയിൽ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിന്റെ (എസ്.ഐ.ആർ.) ഭാഗമായി ‘ഐഡന്റിറ്റി’ തെളിയിക്കേണ്ടവരുടെ...

ഇക്കുറി വിജയിച്ചില്ലെങ്കിൽ അമേരിക്ക കമ്മ്യൂണിസ്റ്റ് രാജ്യമായി മാറുമെന്നും ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: അമേരിക്കയിലെ മുതിർന്ന പൗരന്മാർക്ക് 5,000 ഡോളർ (ഏകദേശം 4.75...