ഡൽഹി സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 70 ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: ഡൽഹിയിലെ ദാബ്രിയിലെ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണം കഴിച്ച 70 ഓളം വിദ്യാർഥികളെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ഡൽഹി സർക്കാർ കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. ദുർഗാപാർക്കിലെ സർവോദയ ബാലവിദ്യാലയ സ്‌കൂളിലാണ് ഉച്ചഭക്ഷണം കഴിച്ച 70 ഓളം ആൺകുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. വിദ്യാർഥികളുടെ പരാതിയെ തുടർന്ന് ഉച്ച ഭക്ഷണ വിതരണം നിർത്തിവെക്കുകയായിരുന്നു. വിദ്യാർഥികളെ ദാബ്രിയിലെ ദാദാ ദേവ് ആശുപത്രിയിലേക്ക് മാറ്റി.

എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഉച്ചഭക്ഷണത്തിന് ശേഷം വിദ്യാർഥികൾക്ക് സോയ ജ്യൂസ് നൽകിയതാവാം വയറുവേദനയും ഛർദ്ദിയും ഉണ്ടാക്കിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.ക്രൈം ടീം സംഭവസ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് ശരിയായ ഭക്ഷണം നൽകുന്നുണ്ടെന്ന് ഉറപ്പാക്കാൻ ദാതാക്കൾക്ക് മുന്നറിയിപ്പ് നൽകിയതായും കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...