റിവര്‍ ഇന്‍ഡിയുടെ മാസ് എന്‍ട്രി ; ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി, ഇനി ഓലയും ഏഥറും മാറിനിൽക്കും

For full experience, Download our mobile application:
Get it on Google Play

ഇലക്ട്രിക് സ്‌കൂട്ടറുകളിലെ എസ്‌യുവി എന്ന വിശേഷണവുമായി വിപണിയിലെത്തിയ മോഡലാണ് റിവര്‍ ഇന്‍ഡി. സെഗ്‌മെന്റിലെ അതികായന്‍മാരായ ഓല, ഏഥര്‍, ടിവിഎസ്, ബജാജ് എന്നിവരെ പൂട്ടാനായി ഫീച്ചറുകളുടെ കുത്തൊഴുക്കുമായി എത്തിയ മോഡല്‍ ആയിരുന്നു ഇത്. ഇവി കാത്തിരിക്കുന്ന ആരാധകര്‍ക്ക് സന്തോഷമേകി റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ആദ്യ യൂണിറ്റ് പണിതിറങ്ങി. കര്‍ണാടകയിലെ ഹോസ്‌കോട്ടിലുള്ള റിവര്‍ ഇവിയുടെ പ്ലാന്റിലാണ് ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഉത്പാദനം ആരംഭിച്ചത്. 1.25 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയിലായിരുന്നു ഇന്‍ഡി റിവര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍ എത്തിയിരുന്നത്. ഇവി പ്രീ-ഓര്‍ഡര്‍ ചെയ്ത ബെംഗളൂരുവില്‍ നിന്നുള്ള ഉപഭോക്താക്കള്‍ക്ക് ഇതേ വിലക്ക് തന്നെ വാഹനം നല്‍കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഈ വര്‍ഷം നവംബറോടെ ബംഗളൂരുവില്‍ റിവര്‍ തങ്ങളുടെ ആദ്യ എക്‌സ്പീരിയന്‍സ് സെന്റര്‍ ആരംഭിക്കാനിരിക്കുകയാണ്.

അതേസമയം ഇലക്ട്രിക് സ്‌കൂട്ടര്‍ പ്രീ-ഓര്‍ഡര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് അവരുടെ റിവര്‍ അക്കൗണ്ട് സന്ദര്‍ശിച്ച് ഇന്‍ഡി ടെസ്റ്റ് റൈഡ് നടത്തുന്നതിനായി സ്ലോട്ട് ബുക്ക് ചെയ്യാന്‍ ഇപ്പോള്‍ അവസരമുണ്ട്. ഫ്രണ്ട് ഫൂട്പെഗുകളുമായി എത്തുന്ന ആദ്യ ഇന്ത്യന്‍ ഇലക്ട്രിക് സ്‌കൂട്ടറെന്ന വിശേഷണവും റിവര്‍ ഇന്‍ഡിക്കുണ്ട്. വിപുലമായ സ്റ്റോറേജ് സ്പേസ്, പാനിയര്‍ മൗണ്ടുകള്‍, ക്രാഷ് ഗാര്‍ഡുകള്‍ തുടങ്ങി ഇന്നത്തെ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ അധികം കണ്ടുവരാത്ത ഫീച്ചറുകളും ഉള്‍ക്കൊള്ളിച്ചാണ് റിവര്‍ ഇന്‍ഡിയുടെ മാസ്സ് എന്‍ട്രി. മണ്‍സൂണ്‍ ബ്ലു, സമ്മര്‍ റെഡ്, സ്പ്രിംഗ് യെല്ലോ എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളാണ് വാഗ്ദാനം ചെയ്യുന്നത്. 4 സണവ ബാറ്ററി പായ്ക്കാണ് റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറില്‍ സജ്ജീകരിച്ചിരിക്കുന്നത്. നീക്കം ചെയ്യാനാകാത്ത ഈ ബാറ്ററി പായ്ക്ക് ഫ്‌ലോര്‍ബോര്‍ഡില്‍ ആണ് സ്ഥാപിച്ചിരിക്കുന്നത്. ഇക്കോ മോഡില്‍ റിവര്‍ ഇന്‍ഡി 120 കിലോമീറ്റര്‍ സഞ്ചരിക്കുമെന്നാണ് റിവര്‍ ഇവി അവകാശപ്പെടുന്നത്. സാധാരണ ഹോം ചാര്‍ജര്‍ ഉപയോഗിച്ച് 5 മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാം. 6.7 kW പീക്ക് പവര്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ശക്തി. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഇലക്ട്രിക് മോട്ടോറിന് 18 ഡിഗ്രി ഗ്രേഡബിലിറ്റി നല്‍കാനും 3.9 സെക്കന്‍ഡില്‍ 0-40 കിലോമീറ്റര്‍ വേഗത കൈവരിക്കാനും കഴിയും.

ഇക്കോ, റൈഡ്, റഷ് എന്നിങ്ങനെ മൂന്ന് റൈഡിംഗ് മോഡുകളിലാണ് ഇന്‍ഡി വരുന്നത്. റിവര്‍ ഇന്‍ഡി ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഫീച്ചര്‍ ലിസ്റ്റ് പരിശോധിച്ചാല്‍ സൈഡ് സ്റ്റാന്‍ഡ് കട്ട്-ഓഫ്, റിവേഴ്സ് പാര്‍ക്കിംഗ് അസിസ്റ്റ്, 90-ഡിഗ്രി വാല്‍വ് സ്റ്റെംസ് എന്നിങ്ങനെ നിരവധി ഉപകാരപ്രദമായ സവിശേഷതകള്‍ കാണാന്‍ കഴിയും. സെഗ്മെന്റിലെ ഏറ്റവും നീളവും വീതിയുമുള്ള സീറ്റ് ഇന്‍ഡിക്കാണെന്ന് ഇലക്ട്രിക് വാഹന സ്റ്റാര്‍ട്ടപ്പ് അവകാശപ്പെടുന്നു. ഇലക്ട്രിക് സ്‌കൂട്ടറില്‍ രണ്ട് യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ടുകളും നല്‍കിയിട്ടുണ്ട്. ഒന്ന് ഹാന്‍ഡില്‍ബാറിലും ഒന്ന് ഗ്ലോവ്ബോക്സിലുമാണ് കാണാനാകുക. ഓള്‍-എല്‍ഇഡി ലൈറ്റിംഗാണ് റിവര്‍ ഇന്‍ഡിക്ക് വെളിച്ചം പകരുക.എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എല്‍ഇഡി ലൈറ്റുകളടക്കമുള്ള ഫീച്ചറുകളും ഇതില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്‌കൂട്ടറിന് 43 ലിറ്റര്‍ അണ്ടര്‍ സീറ്റ് സ്റ്റോറേജും 12 ലിറ്റര്‍ ഫ്രണ്ട് ഗ്ലോവ് ബോക്‌സും ഉണ്ട്. സ്‌കൂട്ടറിനൊപ്പം റിവര്‍ ഇന്‍ഡി പാനിയറുകളും ടോപ്പ് ബോക്‌സും വില്‍ക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...