കൂട്ടുപുഴ : ആന്ധ്രയില്‍ നിന്നും കൂട്ടുപുഴ വഴി കടത്താന്‍ ശ്രമിച്ച 227.505 കിലോ ഗ്രാം കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് സംഘം പിടികൂടി. ആന്ധ്രയില്‍ നിന്നും ഒമ്പത് ബാഗുകളിൽ 99 പാര്‍സലായി പിക്കപ്പ് വാനില്‍ ബാംഗ്ലൂരില്‍ എത്തിച്ച് തുടര്‍ന്ന് ലോറിയില്‍ കൊണ്ടുവരും വഴിയാണ് എക്സൈസ് സംഘം കൂട്ടുപുഴയില്‍ വണ്ടി തടഞ്ഞത്.
പ്രതികളായ ഇരിട്ടി സ്വദേശി ഷംസീര്‍, മട്ടന്നൂര്‍ സ്വദേശി അബ്ദുള്‍ മജീദ് ,തലശ്ശേരി കീഴല്ലൂര്‍ സ്വദേശി സാജിര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. വടകരയില്‍ ഉള്ള മറ്റൊരാള്‍ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടു വന്നത് എന്ന് പ്രതികള്‍ പറഞ്ഞു. കേസ് ഇരിട്ടി എക്സൈസിന് കൈമാറി. അന്തര്‍ സംസ്ഥാന കഞ്ചാവ് ലോബികളുടെ ബന്ധം അന്വേഷിക്കും എന്ന് എക്സൈസ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.