കുടുംബത്തെ ബലംപ്രയോഗിച്ച് ബസില്‍ നിന്ന് ഇറക്കിവിട്ട ജീവനക്കാർക്ക് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : തമിഴ്‌നാട്ടില്‍ സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസില്‍ നിന്ന് കുഞ്ഞ് അടക്കം ഒരു കുടുംബത്തെ ഒന്നടങ്കം ഇറക്കിവിട്ടതില്‍ പ്രതിഷേധം. നരിക്കുറവ സമുദായത്തില്‍പ്പെട്ടവരാണ് അപമാനത്തിന് ഇരയായത്. സംഭവം വിവാദമായതോടെ ബസിലെ ജീവനക്കാരെ ഒന്നടങ്കം സസ്‌പെന്‍ഡ് ചെയ്തു. നാഗര്‍കോവിലിലാണ് സംഭവം. വള്ളിയൂര്‍ വഴി തിരുനെല്‍വേലിയിലേക്ക് പുറപ്പെട്ട ബസില്‍ കയറാന്‍ ശ്രമിച്ച ഒരു കുടുംബത്തിനാണ് അപമാനം നേരിടേണ്ടി വന്നത്.

വടശ്ശേരി ബസ് സ്റ്റേഷനില്‍ നിന്ന് കയറിയ ഇവരെ ഇറക്കിവിടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിച്ചത്. സ്റ്റേഷനില്‍ നിന്ന് ബസ് പുറപ്പെട്ട് അല്‍പ്പനിമിഷത്തിനകം ബസ് നിര്‍ത്തി കുഞ്ഞ് അടങ്ങുന്ന കുടുംബത്തെ ഇറക്കിവിടുകയായിരുന്നു. കൂടാതെ ഇവരുടെ കൈവശം ഉണ്ടായിരുന്ന വസ്തുക്കള്‍ ബസില്‍ നിന്ന് പുറത്തേയ്ക്ക് വലിച്ചെറിയുകയും ചെയ്തു. ഇത് കണ്ട് കുഞ്ഞ് കരയുന്നത് വീഡിയോയില്‍ വ്യക്തമാണ്.

സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം നടത്താന്‍ ഉത്തരവിട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ ബസിന്റെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചതായി ടിഎന്‍എസ്ടിസി നാഗര്‍കോവില്‍ റീജിയണ്‍ ജനറല്‍ മാനേജര്‍ അരവിന്ദ് അറിയിച്ചു. ഉത്തരവാദിത്തമില്ലാതെ പെരുമാറിയതിനും സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കിയതിനുമാണ് അച്ചടക്ക നടപടി. അടുത്തിടെ വയോധികയെ ബസില്‍ നിന്ന് ബലം പ്രയോഗിച്ച്‌ ഇറക്കി വിട്ടതിന് ബസ് ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേരെ സസ്‌പെന്‍ഡ് ചെയ്തത് വലിയ വാര്‍ത്തയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈക്കൂലി കേസ് ; നേവി ഉന്നത ഉദ്യോഗസ്ഥന് ഏഴുവർഷം കഠിനതടവും പിഴയും

0
കൊച്ചി : കൈക്കൂലി കേസിൽ കുറ്റക്കാരനായി കണ്ടെത്തിയ നേവി ഉന്നത ഉദ്യോഗസ്ഥന്...

ഇന്ത്യയിലെ കോളജുകള്‍ വിദ്യാര്‍ഥികളെ തൊഴിലിന് വേണ്ടി തയാറാക്കുന്നില്ല : നിര്‍മല സീതാരാമന്‍

0
മുംബൈ: ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സംവിധാനത്തിനെതിരെ വിമര്‍ശനവുമായി കേന്ദ്ര ധനമന്ത്രി നിര്‍മ്മല...

ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റു ; ഭർത്താവിനെതിരെ കേസ്

0
കണ്ണൂര്‍: ഭാര്യക്കൊപ്പമുള്ള കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റെന്ന പരാതിയിൽ...

നിർമാതാവ് എൻ.ജി. ജോൺ അന്തരിച്ചു

0
കൊച്ചി : നിർമാതാവ് ജിയോ കുട്ടപ്പൻ (എൻ.ജി. ജോൺ-90) അന്തരിച്ചു. ബുധനാഴ്ച...