പത്തനംതിട്ട ജില്ലയില്‍ ആബ്സെന്റീ വോട്ടര്‍മാര്‍ 21,248 പേര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ജില്ലയില്‍ തപാല്‍ വോട്ടിന് അര്‍ഹതയുള്ള ആബ്സെന്റീ വോട്ടര്‍മാര്‍ 21,248പേര്‍. ഇതില്‍ 18,733 പേരും 80 വയസിന് മുകളിലുള്ളവരാണ്. ഭിന്നശേഷി വിഭാഗത്തില്‍ പെട്ടവര്‍-1885, കോവിഡ് രോഗികളും ക്വാറന്റയിനില്‍ കഴിയുന്നവരും-59, അവശ്യ സേവന വിഭാഗങ്ങളില്‍ ഉള്‍പ്പെട്ടവര്‍- 571 എന്നിങ്ങിനെയാണ് വിവിധ മേഖലകളില്‍നിന്നുള്ള അബ്സെന്റീ വോട്ടര്‍മാരുടെ എണ്ണം. ആറന്മുള നിയോജക മണ്ഡലത്തിലാണ് ആബ്സെന്റീ വോട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍- 5387 പേര്‍.

നിശ്ചിത സമയപരിധിക്കുള്ളില്‍ സമര്‍പ്പിക്കപ്പെട്ട 12 ഡി അപേക്ഷാ ഫോറം വരണാധികാരികള്‍ പരിശോധിച്ചശേഷം ഇത്രയും വോട്ടര്‍മാര്‍ക്ക് തപാല്‍ വോട്ടിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവശ്യ സേവന വിഭാഗങ്ങളില്‍പ്പെട്ടവര്‍ ഒഴികെയുള്ളവര്‍ക്ക് വീടുകളില്‍തന്നെ തപാല്‍ വോട്ട് ചെയ്യാനാകും. ഇതിനായി പോളിംഗ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘങ്ങള്‍ ഇവരുടെ പക്കലെത്തും.
അവശ്യ സേവന വിഭാഗങ്ങളിലുള്ളവര്‍ക്ക് ഓരോ മണ്ഡലത്തിലും സജ്ജമാക്കുന്ന കേന്ദ്രങ്ങളിലാണ് തപാല്‍ വോട്ട് ചെയ്യുന്നതിനു ക്രമീകരണം ഏര്‍പ്പെടുത്തുക.

ഓരോ നിയോജക മണ്ഡലത്തിലെയും ആബ്സെന്റീ വോട്ടര്‍മാരുടെ പട്ടിക ചുവടെ. മണ്ഡലം- ഭിന്നശേഷിക്കാര്‍- 80 വയസിന് മുകളിലുള്ളവര്‍- കോവിഡ് രോഗികള്‍- അവശ്യ സേവന വിഭാഗങ്ങളില്‍ പെട്ടവര്‍- ആകെ വോട്ടര്‍മാര്‍ എന്ന ക്രമത്തില്‍.

റാന്നി – 370-2960-1-76-3407

കോന്നി -258-3637-3-124- 4022

തിരുവല്ല -380-4140-0-40-4560

ആറന്മുള –  429-4811-23-124-5387

അടൂര്‍ – 448-3185-32-207-3872

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ ജൂൺ 28ന് ; 5 വയസിൽ താഴെയുള്ള കുട്ടികൾക്ക് നൽകണം

0
തിരുവനന്തപുരം: ഇന്ത്യയെ പോളിയോ വിമുക്തമാക്കുന്നത് ലക്ഷ്യമിട്ട് ദേശവ്യാപകമായി നടത്തുന്ന പൾസ് പോളിയോ...

എംഎൽഎ പാർട്ടി മാറിയോ എന്ന യുഡിഎഫ് പരിഹാസത്തിന് ചുട്ടമറുപടിയുമായി അരുൺകുമാർ

0
മാവേലിക്കര: ഫേസ്ബുക്കിൽ യുഡിഎഫ് മണ്ഡലം കമ്മിറ്റി ഉന്നയിച്ച രാഷ്ട്രീയ വിമർശനങ്ങൾക്ക് കൃത്യമായ...

അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷ്ടിച്ചു ; മൂന്നുപേര്‍ കൂടി പിടിയില്‍

0
മലപ്പുറം: പൊന്നാനി ഹാര്‍ബറിലെ കോമ്പൗണ്ടില്‍ അറ്റകുറ്റപ്പണികള്‍ക്കായി അഴിച്ചുവെച്ച അഞ്ച് ഇരുമ്പുഗേറ്റുകള്‍ മോഷണം...

ഓപ്പറേഷൻ തൂഫാന് പിന്നാലെ ഓപ്പറേഷൻ ശുദ്ധി ; സകല കള്ള് ഷാപ്പുകളിലും പരിശോധന നടത്താൻ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ കള്ളിന്‍റെ ഉൽപാദനവും വിതരണവും പൂർണ്ണമായും തടയുക എന്ന...