അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ വീണ്ടും മുന്നറിയിപ്പുകള്‍ നല്‍കി അബുദാബി പോലീസ്

For full experience, Download our mobile application:
Get it on Google Play

അബുദാബി: അശ്രദ്ധമായി വാഹനമോടിക്കുന്നതിനെതിരെ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കി അബുദാബി പോലീസ്. ഒരു നിമിഷത്തെ അശ്രദ്ധ ജീവന്‍ നഷ്ടപ്പെടാന്‍ വരെ കാരണമായേക്കാം. അബുദാബിയിലുണ്ടായ നിരവധി വാഹനാപകടങ്ങളുടെ വീഡിയോ പങ്കുവെച്ചാണ് പോലീസ് മുന്നറിയിപ്പ് നല്‍കുന്നത്. വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് ഈ അപകടങ്ങളുടെ കാരണം. ഗള്‍ഫ് ട്രാഫിക് വീക്കിന്‍റെ ഭാഗമായാണ് 57 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ അബുദാബി പോലീസ് പുറത്തുവിട്ടത്. ഇതില്‍ മൂന്ന് വാഹനാപകടങ്ങളുടെ ദൃശ്യങ്ങളാണ് ഉള്ളത്. ആദ്യത്തെ അപകടത്തില്‍ മൂന്നാമത്തെ ലെയിനിലൂടെ പോകുകയായിരുന്ന വെള്ള കാറില്‍ അമിതവേഗത്തിലെത്തിയ സെഡാന്‍ കാര്‍ ഇടിക്കുകയായിരുന്നു.

കാറിലിടിച്ച ശേഷം സെഡാന്‍ റോഡിന്‍റെ ഇടത് ഭാഗത്തെ സുരക്ഷാ ബാരിയറില്‍ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. രണ്ടാമത്തെ സംഭവത്തില്‍ തിരക്കേറിയ ട്രാഫികില്‍ വേഗം കുറച്ച് നിര നിരയായി കാറുകള്‍ പോകുന്നതിനിടെ പിന്നില്‍ നിന്നെത്തിയ ഒരു കാര്‍ മറ്റൊരു കാറിലും തുടര്‍ന്ന് നിരവധി വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. മൂന്നാമത്തെ അപകടത്തില്‍ അശ്രദ്ധമായി പാഞ്ഞെത്തിയ വാഹനം റോഡിന്‍റെ നടുവിലെ ബാരിയറിലിടിച്ച് മറിയുകയായിരുന്നു. ഡ്രൈവര്‍മാരുടെ അശ്രദ്ധയാണ് ഈ മൂന്ന് അപകടങ്ങള്‍ക്കും കാരണമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും എതിരെ വ്യാജ പീഡന പരാതി...

0
ബെഗളൂരു: തൃശൂര്‍ പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രി ഉണ്ണി ദാമോദരനും മരുമകന്‍ ടി.എ.അരുണിനും...

വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: വന്ദേമാതരം ചൊല്ലുന്നത് സംബന്ധിച്ച വിവാദത്തിൽ നിലപാട് വ്യക്തമാക്കാതെ സംസ്ഥാന സർക്കാർ....

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ് മരവിപ്പിച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വിവിധ പരിശോധനകള്‍ക്ക് ഏര്‍പ്പെടുത്തിയ ഫീസ് വര്‍ധനവ്...

സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ...