പത്തനംതിട്ട : യുവതിയെ പീഡിപ്പിച്ചതിന് പോലീസുകാരനെതിരെ കേസെടുത്തു. റാന്നി പുല്ലൂപ്രം സ്വദേശിനിയായ യുവതിയെ പത്തനംതിട്ട സ്റ്റേഷനിലെ സി.പി.ഒ അരുണ്‍ദേവ് പീഡിപ്പിച്ചെന്ന പരാതിയില്‍ റാന്നി പോലീസാണ് കേസെടുത്തത്.
കഴിഞ്ഞ ലോക്ഡൗണിനിടെയാണ് സംഭവം. വിവാഹ വാഗ്ദാനം നല്‍കി പണവും സ്വര്‍ണവും തട്ടിയെടുത്തെന്നും പരാതിയിലുണ്ട്. ഫേസ്ബുക്ക് വഴിയാണ് യുവതിയെ പരിചയപ്പെട്ടത്. പോലീസുകാരനെ ഒരുമാസം മുമ്പ് പൂങ്കാവില്‍നിന്നും കാണാതായിരുന്നു. പിന്നീട് കോന്നിയില്‍നിന്ന് കണ്ടെത്തി. ഇയാള്‍ മെഡിക്കല്‍ ലീവ് എടുത്ത് ഒളിവിലാണ്.