കോട്ടയം : 17 കാരിയെ പീഡിപ്പിച്ച പരാതിയില്‍ 23കാരന് പിടിയില്‍. എരുമേലി ഇരുമ്പുന്നിക്കര കോച്ചേരിയില്‍ രാഹുല്‍ രാജാണ് അറസ്റ്റിലായത്. പ്രതിയെ തിരഞ്ഞ് പോലീസ് വീട്ടിലെത്തിയെങ്കിലും ആദ്യം കണ്ടെത്താനായില്ല. തുടര്‍ന്ന് ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി മണിപ്പുഴയില്‍ ഉണ്ടെന്ന് പോലീസിന് മനസിലായി. തുടര്‍ന്ന് മണിപ്പുഴയില്‍ പോലീസ് എത്തിയപ്പോഴേക്കും, ഇയാള്‍ അവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു.
എരുമേലിയില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലെത്തിയ പ്രതി പോലീസ് പിന്നാലെയുണ്ടെന്ന് മനസ്സിലാക്കി ‘ദൃശ്യം’ സ്റ്റൈലില്‍ കോട്ടയം ബസില്‍ മൊബൈല്‍ ഫോണ്‍ ഉപേക്ഷിച്ച് തിരികെ മണിപ്പുഴയിലെത്തി. എന്നാല്‍ ഒരു സംഘം പോലീസ് ബസിന് പിന്നാലെയും, മറ്റൊരു സംഘം മഫ്തിയില്‍ മണിപ്പുഴയിലും കാത്തു നില്ക്കുന്നുണ്ടായിരുന്നു. മണിപ്പുഴയില്‍ കാത്തുനിന്ന സംഘം പ്രതിയെ അറസ്റ്റ് ചെയ്യുമ്പോഴേക്കും ബസില്‍ ഉപേക്ഷിച്ച ഫോണുമായി അടുത്ത സംഘം മണിപ്പുഴയില്‍ എത്തിക്കഴിഞ്ഞിരുന്നു.